അദാലത്ത് മാറ്റിവച്ചു
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ മേയ് നാലിനു നടത്താനിരുന്ന അദാലത്ത് ജൂൺ ഒന്നിലേക്കു മാറ്റി

തിരുവനന്തപുരം : വഴുതക്കാട്-വെള്ളയമ്പലം ഭാഗത്ത് റോഡ് പണി നടക്കുന്നതിനാൽ തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിൽ മേയ് നാലിനു നടത്താനിരുന്ന അദാലത്ത് ജൂൺ ഒന്നിലേക്കു മാറ്റിയതായി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് അറിയിച്ചു.