കലാകാര പെൻഷൻ: രേഖകൾ ഹാജരാക്കണം

Nov 5, 2026
കലാകാര പെൻഷൻ: രേഖകൾ ഹാജരാക്കണം

സാംസ്‌കാരിക വകുപ്പിൽ നിന്നും പ്രതിമാസ കലാകാര പെൻഷൻ കൈപ്പറ്റുന്ന പെൻഷൻ ഗുണഭോക്താക്കൾ തുടർ മാസങ്ങളിലും പെൻഷൻ ലഭിക്കുന്നതിനായി നവംബർ മാസം ഹാജരാക്കേണ്ട ലൈഫ് സർട്ടിഫിക്കറ്റിനോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ കോപ്പി, ബാങ്ക് പാസ്സ്ബുക്കിന്റെ കോപ്പി എന്നിവ നവംബർ 30 നകം സാംസ്‌കാരിക വകുപ്പദ്ധ്യക്ഷകാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23 എന്ന വിലാസത്തിൽ ലഭ്യമാക്കണം.