സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്
ഒരുഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്
കൊച്ചി: സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന ഇടിവ്. ഒരുഗ്രാമിന് 190 രൂപയും പവന് 1520 രൂപയുമാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.സ്വർണ വ്യാപാര ചരിത്രത്തിൽ ഒറ്റദിവസം ഇത്രയധികം വില ഒറ്റയടിക്ക് കുറയുന്നത് ഇതാദ്യമാണ്. ഇതിനുമുമ്പ് 150 രൂപയാണ് ഒറ്റദിവസം ഗ്രാമിന് കുറഞ്ഞതിൽ റെക്കോഡ്. പവന് 1200 രൂപയായിരുന്നു അന്ന് കുറഞ്ഞത്.