പാലക്കാട് തൂതയിൽ വൻ തീപിടിത്തം
തൂതയിലെ ആക്രിക്കടിയിലാണ് തീപിടിത്തമുണ്ടായത്,ആളപായമില്ല

പാലക്കാട് : പാലക്കാട് തൂതയിൽ വൻ തീപിടിത്തം. തൂതയിലെ ആക്രിക്കടിയിലാണ് തീപിടിത്തമുണ്ടായത്. ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമം തുടങ്ങി.ഉച്ചയ്ക്ക് രണ്ട് മണി കഴിഞ്ഞായിരുന്നു തീപിടിത്തമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘമാണ് സ്ഥലത്തെത്തിയത്.