അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സിഐടിയു സംസ്ഥാനതലത്തിൽ വനിത കമ്മിറ്റി രൂപീകരിച്ചു.

Mar 10, 2025
അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സിഐടിയു സംസ്ഥാനതലത്തിൽ വനിത കമ്മിറ്റി രൂപീകരിച്ചു.
സ്വന്തം ലേഖകൻ
അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സിഐടിയു സംസ്ഥാന തലത്തിൽ വനിത കമ്മിറ്റി രൂപീകരിച്ചു. തിരുവനന്തപുരത്ത് കെഎസ്ആർടിഇഎ ഹാളിൽ ചേർന്ന കൺവെൻഷൻ സിഐടിയു അഖിലേന്ത്യ സെക്രട്ടറി സ. ദീപ കെ രാജൻ ഉദ്ഘാടനം ചെയ്തു.
സ: സീനത്ത് എ ഐ അധ്യക്ഷത വഹിച്ചു.
അസോസിയേഷൻ ഓഫ് ഐടി എംപ്ലോയീസ് സംസ്ഥാന ജനറൽ സെക്രട്ടറി സ. എ ഡി ജയൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സ. അനീഷ് ബി നായർ, സ. രാഹുൽ ആർ, സ. സുരേഖ എന്നിവർ സംസാരിച്ചു.
ത്രിതല പഞ്ചായത്തുകളിലെ കരാർ വനിത ഐടി ജീവനക്കാരുടെയും വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്ന വനിത ഐടി ജീവനക്കാരുടെയും മെറ്റെർണിറ്റി ലീവ്, ലീവ് സലണ്ടർ, ടി എ അനുവദിക്കൽ, സാലറി വർദ്ധനവ് എന്നിങ്ങനെയുള്ള അവകാശങ്ങൾ സംരംക്ഷിക്കണമെന്ന് സംസ്ഥാന വനിതാ കൺവെൻഷൻ പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭാരവാഹികളായി സ: വി ടി ശോഭന കൺവീനർ, ജോയിന്റ് കൺവീനർ മാരായി സഖാക്കൾ സീനത്ത് എ ഐ , ടി വി രേഖ എന്നിവരെ തിരഞ്ഞെടുത്തു.
സ: ടി വി രേഖ സ്വാഗതവും സ: സ്റ്റെല്ല പീറ്റർ നന്ദിയും പറഞ്ഞു.