കീം 2025: മറ്റ് പരീക്ഷാ കേന്ദ്രങ്ങൾ കൂടി കൂട്ടിചേർക്കാൻ അവസരം

തിരുവനന്തപുരം : കീം 2025 എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് ബഹറിൻ പരീക്ഷാ കേന്ദ്രമായി ഓൺലൈനായി അപേക്ഷകൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകർക്ക് ഇന്ത്യയിലെ മറ്റ് കീം പരീക്ഷാകേന്ദ്രങ്ങൾ കൂടി 2 മുതൽ 8 വരെയുള്ള ഓപ്ഷനുകൾ ആയി കൂട്ടിച്ചേർക്കുന്നതിന് അവസരം ലഭ്യമാക്കിയിട്ടുണ്ട്. കീം 2025 അപേക്ഷിച്ചവർക്ക് പുതിയ കേന്ദ്രങ്ങൾ കൂട്ടിച്ചേർക്കുന്നതിന് മാർച്ച് 12 വൈകിട്ട് 5 മണിവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ സൗകര്യം ഉണ്ടായിരിക്കും.
ബഹറിൻ പരീക്ഷാ കേന്ദ്രമായി എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷയ്ക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടുള്ളവർ പുതിയ പരീക്ഷ കേന്ദ്രങ്ങൾ കൂട്ടിച്ചേർക്കുന്നതിനായി മേൽ വെബ്‍സൈറ്റില്‍ ‘KEAM 2025- Application’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷാ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്ത് ഹോം പേജിൽ പ്രവേശിച്ച് ‘Add Centre’ എന്ന മെനു ക്ലിക്ക് ചെയ്ത് ഇന്ത്യയിലെ മറ്റ് കീം പരീക്ഷാ കേന്ദ്രങ്ങൾ 2 മുതൽ 8 വരെയുള്ള ഓപ്ഷനുകളായി കൂട്ടിചേർക്കാവുന്നതാണ്. ഹെൽപ് ലൈൻ നമ്പർ: 0471 2525300, 2332120, 2338487.