സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു
2025 ഫെബ്രുവരി 15 മുതൽ പരീക്ഷ ആരംഭിക്കും.

ന്യൂഡൽഹി: സിബിഎസ്ഇ പത്ത് പ്ലസ്ടു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. 2025 ഫെബ്രുവരി 15 മുതൽ പരീക്ഷ ആരംഭിക്കും.
വിദ്യാർഥികൾക്ക് തയാറെടുപ്പിന് കൂടുതൽ സമയം ലഭിക്കുന്നതിനുവേണ്ടിയാണ് പരീക്ഷാ തീയതി നേരത്തെ പ്രഖ്യാപിച്ചതെന്ന് സിബിഎസ്ഇ വ്യക്തമാക്കി.