കെൽട്രോണിൽ ജേർണലിസം കോഴ്‌സ്
പഠനത്തോടപ്പം മാധ്യമ സ്ഥാപനങ്ങളിൽ നിബന്ധകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ഉണ്ടായിരിക്കും.

തിരുവനന്തപുരം : കെൽട്രോണിന്റെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ജേർണലിസത്തിൽ 2024 -25 ബാച്ചിലേക്ക് ജൂലായ് 10 വരെ അപേക്ഷിക്കാം. പത്രം, ടെലിവിഷൻ, സോഷ്യൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ അധിഷ്ഠിതമായ ജേർണലിസം, മൊബൈൽ ജേർണലിസം ആങ്കറിങ്, ന്യൂസ് ക്യാമറ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ലഭിക്കും. പഠനത്തോടപ്പം മാധ്യമ സ്ഥാപനങ്ങളിൽ നിബന്ധകൾക്ക് വിധേയമായി ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ഉണ്ടായിരിക്കും. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലേസ്‌മെന്റ് അസിസ്റ്റൻസും ലഭിക്കുമെന്ന് തിരുവനന്തപുരം കെൽട്രോൺ നോളജ് സെന്റർ മേധാവി അറിയിച്ചു. ഉയർന്ന പ്രായപരിധി 30 വയസ്. ക്ലാസുകൾ ജൂലായ് മാസത്തിൽ ആരംഭിക്കും. വിശദവിവരങ്ങൾക്ക് 9544958182