ക​ന​ത്ത മ​ഴ: മ​ല​ങ്ക​ര ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു

ര​ണ്ട്, നാ​ല്, അ​ഞ്ച്, ആ​റ് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്

May 23, 2024
ക​ന​ത്ത മ​ഴ: മ​ല​ങ്ക​ര ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു
heavy-rain-malankara-dam-s-four-shutters-open

തൊ​ടു​പു​ഴ: ക​ന​ത്ത മ​ഴ​യി​ല്‍ ജ​ല നി​ര​പ്പു​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്ന് മ​ല​ങ്ക​ര ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ള്‍ തു​റ​ന്നു. ര​ണ്ട്, നാ​ല്, അ​ഞ്ച്, ആ​റ് ഷ​ട്ട​റു​ക​ളാ​ണ് തു​റ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ര​ണ്ടു ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന് വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കി​യി​രു​ന്നു. ഡാ​മി​ല്‍ ജ​ല​നി​ര​പ്പു​യ​ര്‍​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് കൂ​ടു​ത​ല്‍ ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്.തൊ​ടു​പു​ഴ​യാ​റി​ന്‍റെ​യും മൂ​വാ​റ്റു​പു​ഴ​യാ​റി​ന്‍റെ​യും തീ​ര​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​വ​ര്‍​ക്ക് ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. 42 മീ​റ്റ​റാ​ണ് മ​ല​ങ്ക​ര ഡാ​മി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി. നി​ല​വി​ല്‍ 40.50 മീ​റ്റ​റാ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. മ​ഴ ശ​ക്തി​പ്പെ​ട്ട​തും മ​ല​ങ്ക​ര പ​വ​ര്‍​ഹൗ​സി​ല്‍ വൈ​ദ്യു​തോ​ത്പാ​ദ​നം കൂ​ട്ടി​യ​തു​മാ​ണ് ഇ​പ്പോ​ള്‍ ജ​ല​നി​ര​പ്പു​യ​രാ​ന്‍ കാ​ര​ണം.എ​ന്നാ​ല്‍ ജ​ല​നി​ര​പ്പ് ബ്ലൂ ​ലെ​വ​ലി​ലും താ​ഴെ​യാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും എം​വി​ഐ​പി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.