‘വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചു’; മന്ത്രി വി.എൻ വാസവൻ
നിലവിൽ 31 ക്രെയിനുകൾ തുറമുഖത്ത് സ്ഥാപിച്ചുവെന്നും കമ്മീഷൻ നടപടികൾ പുരോഗമിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു
തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് കസ്റ്റംസ് അംഗീകാരം ലഭിച്ചെന്ന് മന്ത്രി വി എൻ വാസവൻ. നിലവിൽ 31 ക്രെയിനുകൾ തുറമുഖത്ത് സ്ഥാപിച്ചുവെന്നും കമ്മീഷൻ നടപടികൾ പുരോഗമിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു. സഭയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.വിഴിഞ്ഞം തുറമുഖത്തെ എൻ എച് 66- മായി ബന്ധിപ്പിക്കുന്ന നടപടികൾ പുരോഗമിക്കുന്നു. അതിനിടെ വിഴിഞ്ഞതെ നിയമനം നടത്തുന്നത് സർക്കാരല്ലെന്ന് മന്ത്രി വിശദീകരിച്ചു. വിഴിഞ്ഞം തുറമുഖം ഈ മാസം തന്നെ കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു.