വളർത്തുമൃഗങ്ങൾ, അലങ്കാര പക്ഷികൾ എന്നിവയ്ക്ക് കടുത്ത ചൂടിനെ തുടർന്ന് വിവിധ രോഗങ്ങൾ ബാധിച്ചുതുടങ്ങി
ഈ മേഖലയ്ക്ക് ഇരുട്ടടിയായി. വിവിധയിനം പൂച്ചകൾ, അലങ്കാര പക്ഷികൾ, നായകൾ, മീനുകൾ എന്നിവയ്ക്ക് ചൂട് പലതരത്തിലാണ് ബാധിച്ചിരിക്കുന്നത്.
കണ്ണൂർ: വളർത്തുമൃഗങ്ങൾ, അലങ്കാര പക്ഷികൾ എന്നിവയ്ക്ക് കടുത്ത ചൂടിനെ തുടർന്ന് വിവിധ രോഗങ്ങൾ ബാധിച്ചുതുടങ്ങിയത് ഈ മേഖലയ്ക്ക് ഇരുട്ടടിയായി. വിവിധയിനം പൂച്ചകൾ, അലങ്കാര പക്ഷികൾ, നായകൾ, മീനുകൾ എന്നിവയ്ക്ക് ചൂട് പലതരത്തിലാണ് ബാധിച്ചിരിക്കുന്നത്.പൂച്ചകളിലും നായ്ക്കളിലും ചർമ്മം വരളുന്നതും രോമം കൊഴിച്ചിലും വ്യാപകമായി. മൃഗാശുപത്രികളിൽ വളർത്തു മൃഗങ്ങളുമായി എത്തുന്നവരുടെ എണ്ണം വർദ്ധിച്ചു. പശു , പോത്ത് തുടങ്ങിയ കന്നുകാലിളിൽ നിർജലീകരണമുൾപ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളാണു വ്യാപകമാകുന്നത്.പാലുത്പാദനത്തിലും ഗണ്യമായ കുറവുണ്ട്.വിയർപ്പിലൂടെയും മൂത്രത്തിലൂടെയും ശരീരത്തിൽനിന്നും ധാതു ലവണങ്ങൾ നഷ്ടമാകുന്നത് ആരോഗ്യ പ്രശ്നങ്ങൾ വർദ്ധിക്കാൻ ഇടയാക്കും.പ്രത്യേക ശ്രദ്ധ നൽക്കാത്ത പക്ഷികൾ കനത്ത ചൂടിൽ തളർന്നു വീഴുന്നുണ്ട്.മൃഗങ്ങൾ ശരീരതാപനില കുറയ്ക്കാൻ ഒരു പരിധിവരെ സ്വയം മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും പക്ഷികൾക്ക് ഇതിനുള്ള കഴിവില്ല. ശരീരതാപത്തെക്കാൾ ഒരു ഡിഗ്രി ഉയർന്നാൽ പോലും കുഴഞ്ഞു വീഴാനു ള്ള സാദ്ധ്യത കൂടുതലാണ്.