കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരില്‍
പകല്‍ 11ന് കണ്ണൂരിലെത്തുന്ന അദ്ദേഹം മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന് മഠപ്പുര എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും.
കണ്ണൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് കണ്ണൂരില്‍. പകല്‍ 11ന് കണ്ണൂരിലെത്തുന്ന അദ്ദേഹം മാടായി കാവ്, രാജരാജേശ്വര ക്ഷേത്രം, പറശിനിക്കടവ് മുത്തപ്പന് മഠപ്പുര എന്നിവിടങ്ങളില്‍ ദര്‍ശനം നടത്തും. പിന്നീട് പയ്യാമ്പലത്തെ മാരാര്‍ ജി സ്മൃതി കുടീരത്തിലെത്തി പുഷ്പാര്‍ച്ചന നടത്തും.ശേഷം കല്യാശേരിയിലേക്ക് പോകുന്ന സുരേഷ് ഗോപി സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഇ.കെ. നായനാരുടെ വീട്ടിലെത്തും. നയനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദര്‍ശിക്കും. തുടര്‍ന്ന് കൊട്ടിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും. പിന്നീട് തൃശൂരിലേക്ക് മടങ്ങും.കഴിഞ്ഞദിവസമാണ് സുരേഷ് ഗോപി കേന്ദ്ര പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി ചുമതല ഏറ്റെടുത്തത്. ഇതിനുപിന്നാലെ കോഴിക്കോട്ടെത്തിയിരുന്നു. രാത്രി കരിപ്പൂരിലാണ് സുരേഷ് ഗോപി വിമാനമിറങ്ങിയത്.തൃശൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്നും മുക്കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുരേഷ് ഗോപി വിജയിച്ചത്. ഇടതുപക്ഷത്തിനായി മത്സരിച്ച സിപിഐയുടെ വി.എസ്.സുനില്‍ കുമാറിനെയും യുഡിഎഫിനായി ഇറങ്ങിയ കോണ്‍ഗ്രസിന്റെ കെ. മുരളീധരനെയുമാണ് അദ്ദേഹം പരാജയപ്പെടുത്തിയത്.