ക്ഷേമ പെൻഷൻ ഒക്ടോബർ 26 മുതൽ, 1081 കോടി രൂപ അനുവദിച്ചു.

Oct 24, 2026
ക്ഷേമ പെൻഷൻ ഒക്ടോബർ 26 മുതൽ, 1081 കോടി രൂപ അനുവദിച്ചു.

ഒക്ടോബർ മാസത്തെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെൻഷനുകളുടെ വിതരണം വരുന്ന തിങ്കളാഴ്ച (ഒക്ടോബർ 26) മുതൽ ആരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. പെൻഷൻ വിതരണത്തിനായി ആകെ 1081 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.‌ ​ഇതിൽ 961.64 കോടി രൂപ സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്കും, 119.47 കോടി രൂപ വിവിധ ക്ഷേമനിധി ബോർഡ് പെൻഷനുകൾക്കുമായാണ് അനുവദിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 52,09,617 പേരാണ് ക്ഷേമ പെൻഷൻ ഗുണഭോക്താക്കളുള്ളത്. ബാങ്ക് അക്കൗണ്ട് വഴി നേരിട്ടും, സഹകരണ സംഘങ്ങൾ മുഖേന വീടുകളിലെത്തിയും തുക വിതരണം ചെയ്യും.