വിവരാവകാശ നിയമം 2005: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്
കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം
തിരുവനന്തപുരം :വിവരാവകാശ നിയമം 2005 നെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഇൻ മാനേജ്മെന്റ് ഇൻ ഗവൺമെന്റ് (ഐ.എം.ജി) നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിന്റെ രജിസ്ട്രേഷൻ തുടങ്ങി. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് രജിസ്റ്റർ ചെയ്യാം. താത്പര്യമുള്ളവർക്ക് rti.img.kerala.gov.in മുഖേന സെപ്റ്റംബർ 6 മുതൽ 16 വരെ രജിസ്റ്റർ ചെയ്യാം. കോഴ്സ് 18ന് ആരംഭിക്കും.