കനത്ത മഴ: തൃശൂരിൽ പാളത്തിൽ മണ്ണിടിച്ചിൽ, ട്രെയിനുകൾ നിർത്തിയിട്ടു
ഒല്ലൂരിനും പുതുക്കാടിനുമിടയില്‍ ഒല്ലൂര്‍ സ്റ്റേഷനു മുമ്പാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്.

തൃശൂര്‍: കനത്ത മഴയെത്തുടർന്ന് തൃശൂരില്‍ റെയില്‍വേ ട്രാക്കിലേക്കു മണ്ണിടിഞ്ഞുവീണു. രാവിലെ 10.30നാണ് സംഭവം. ഒല്ലൂരിനും പുതുക്കാടിനുമിടയില്‍ ഒല്ലൂര്‍ സ്റ്റേഷനു മുമ്പാണ് ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണത്.സംഭവത്തെ തുടർന്ന് തിരുനെല്‍വേലി - പാലക്കാട് പാലരുവി എക്സ്പ്രസ്, എറണാകുളം - ബംഗളൂരു ഇന്റര്‍സിറ്റി എക്സ്പ്രസ്, തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം - ഷൊര്‍ണൂര്‍ വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകൾ പുതുക്കാട് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു.തുടർന്ന് പാളത്തിൽ നിന്നു മണ്ണ് നീക്കംചെയ്ത ശേഷം 10.45ന് ഗതാഗതം പുനഃസ്ഥാപിച്ചു.