തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം
കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42), വേലൂർ സ്വദേശി ഗണേശൻ എന്നിവരാണ് മരിച്ചത്

തൃശ്ശൂർ : തൃശ്ശൂരിൽ ഇടിമിന്നലേറ്റ് രണ്ട് മരണം. കോതകുളം വാഴൂർ ക്ഷേത്രത്തിനടുത്ത് വേളെക്കാട്ട് സുധീറിൻ്റെ ഭാര്യ നിമിഷ (42), വേലൂർ സ്വദേശി ഗണേശൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ ആണ് അപകടം ഉണ്ടായത്. വീടിന് പുറത്തുള്ള ബാത്ത്റൂമിൽ വെച്ചാണ് നിമിഷക്ക് ഇടിമിന്നലേറ്റത്. വീടിനുള്ളിൽ വെച്ചാണ് ഗണേശന് ഇടിമിന്നലേറ്റത്.