വെച്ചൂരില്‍ ചികിത്സയ്ക്ക് കൊണ്ടുവന്ന ഗജരാജന്‍ പട്ടാമ്പി കര്ണ്ണന് ചരിഞ്ഞു
ശനിയാഴ്ച പുലര്‍ച്ചെ ഹൃദയസ്തംഭനം ഉണ്ടായി ആന ചരിയുകയായിരുന്നു. 45 വയസാണ് കര്‍ണ്ണന്റെ പ്രായം
വൈക്കം (കോട്ടയം): വെച്ചൂരില്‍ ചികിത്സയ്ക്ക് കൊണ്ടുവന്ന ഗജരാജന്‍ പട്ടാമ്പി കര്ണ്ണന് ചരിഞ്ഞു. ഒരു മാസം മുമ്പ് വാതചികിത്സയ്ക്കായാണ് ആനയെ വെച്ചൂരില്‍ എത്തിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ ഹൃദയസ്തംഭനം ഉണ്ടായി ആന ചരിയുകയായിരുന്നു. 45 വയസാണ് കര്‍ണ്ണന്റെ പ്രായം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.