പൈതൃക മ്യൂസിയം തുറന്നു
പദ്മശ്രീ പുരസ്കാര ജേതാക്കളായ സത്യനാരായണ ബെളേരി, ഇ.പി നാരായണൻ എന്നിവരെ സബ്കളക്ടർ ചടങ്ങിൽ ആദരിച്ചു.
കാഞ്ഞങ്ങാട്: പടന്നക്കാട് കാർഷിക കോളേജിൽ പൈതൃക മ്യൂസിയം സബ്കളക്ടർ സൂഫിയാൻ അഹമ്മദ് ഉദ്ഘാടനം ചെയ്തു. പദ്മശ്രീ പുരസ്കാര ജേതാക്കളായ സത്യനാരായണ ബെളേരി, ഇ.പി നാരായണൻ എന്നിവരെ സബ്കളക്ടർ ചടങ്ങിൽ ആദരിച്ചു. പുരസ്കാര ജേതാക്കൾ മറുപടി പ്രസംഗം നടത്തി. ഫാം ഓഫീസ് ഹാളിൽ നടന്ന പരിപാടിയിൽ ഡീൻ ഡോ. ടി. സജിതാ റാണി അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൗൺസിൽ അംഗം എസ്. സമ്പത്ത്, നാളികേര മിഷൻ അസോസിയേറ്റ് ഡയറക്ടർ ഡോ. ആർ. സുജാത, കാർഷിക എൻജിനിയറിംഗ് വിഭാഗം മേധാവി പ്രൊഫസർ ഡോ. പി.കെ മിനി എന്നിവർ സംസാരിച്ചു. പ്രൊഫസർ ഡോ. കെ.എം ശ്രീകുമാർ സ്വാഗതവും അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി.വി. വൈജയന്തി നന്ദിയും പറഞ്ഞു.