വോട്ടെണ്ണൽ പരിശീലനം
29ന് രണ്ടാംഘട്ട പരിശീലനം നൽകും
കാസർകോട്: മണ്ഡലത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിന് നിയോഗിച്ച ജീവനക്കാർക്ക് ആദ്യഘട്ട പരിശീലനം നൽകി. മഞ്ചേശ്വരം, കാസർകോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശേരി എന്നീ ഏഴ് നിയമസഭാ മണ്ഡലങ്ങളിലെ പോസ്റ്റൽ ബാലറ്റ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ കൗണ്ടിംഗ് സൂപ്പർവൈസർമാർ, കൗണ്ടിംഗ് ഏജന്റുമാർ, മൈക്രോ ഒബ്സർവർമാർ എന്നിവർക്കാണ് പരിശീലനം നൽകിയത്. കാസർകോട് ഗവൺമെന്റ് കോളേജിൽ ആറ് ക്ലാസ് മുറികളിലായി നടന്ന പരിശീലനം സംസ്ഥാന, ജില്ലാതല മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. 29ന് രണ്ടാംഘട്ട പരിശീലനം നൽകും. ട്രെയിനിംഗ് അസി. നോഡൽ ഓഫീസർ കെ. ബാലകൃഷ്ണൻ, സ്റ്റേറ്റ് മാസ്റ്റർ ട്രെയിനർമാരായ സജിത് കുമാർ പലേരി, ബി.എൻ സുരേഷ്, ജില്ലാതല നോഡൽ ഓഫീസർമാരായ ടി.വി സജിത്, ജി.കെ സുരേഷ് ബാബു, സുബൈർ, ഗോപാലകൃഷ്ണൻ പരിശീലനത്തിന് നേതൃത്വം നൽകി.