കെ.ജി.ടി.ഇ പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം
പട്ടികജാതി/പട്ടികവര്‍ഗ്ഗ/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും.
മലപ്പുറം : സി-ആപ്റ്റിന്റെ കോഴിക്കോട് സബ്‌സെന്ററില്‍ വച്ച് നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത കെ.ജി.ടി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷന്‍, കെ.ജി.ടി.ഇ പ്രസ്സ്‌വര്‍ക്ക്, കെ.ജി.ടി.ഇ പോസ്റ്റ് പ്രസ്സ് ഓപ്പറേഷന്‍ ആന്റ് ഫിനിഷിങ് എന്നീ കോഴ്‌സുകളിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്ക് മെയ് 24 വരെ അപേക്ഷിക്കാം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ ഒ.ഇ.സി വിഭാഗങ്ങള്‍ക്ക് നിയമാനുസൃതമായ ഫീസ് ആനുകൂല്യവും സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷാഫോറം സി-ആപ്റ്റിന്റെ ഔദ്യോഗിക വെബ്‌സെറ്റായ www.captkerala.com ല്‍ ലഭ്യമാണ്. വിശദവിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ചാര്‍ജ്, സി-ആപ്റ്റ് സബ് സെന്റര്‍, ബൈരായിക്കുളം എല്‍. പി. സ്‌ക്കൂള്‍ കോമ്പൗണ്ട് , റാം മോഹന്‍ റോഡ്, കോഴിക്കോട് - 673004. ഫോണ്‍ 0495 2723666, 0495 2356591, 9778751339 (ഇ.മെയില്‍ : [email protected]) എന്ന വിലാസത്തില്‍ ബന്ധപ്പെടാം.