ചെമ്പേരി ലൂർദ് മാതാ ഫൊറോനാ ദൈവാലയത്തിന് ബസിലിക്ക പദവി
ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ അറിയിപ്പ് തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി പിതാവിന് ലഭിച്ചു
ചെമ്പേരി (കണ്ണൂർ ):സീറോ മലബാർ സഭയിലെ തലശ്ശേരി അതിരൂപതയിലെ ചെമ്പേരി ലൂർദ് മാതാ ഫൊറോനാ ദൈവാലയത്തിന് ബസിലിക്ക പദവി.ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ അറിയിപ്പ് തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി പിതാവിന് ലഭിച്ചു .റോമിലെ നാലു ബസിലിക്കാകളെ ആണ് മേജർ ബസിലിക്കകളായി അറിയപ്പെടുന്നത് .ബസിലിക്ക പദവി ലഭിക്കുന്ന മറ്റു ദൈവാലയങ്ങൾ മൈനർ ബസിലിക്കകളായാണ് അറിയപ്പെടുന്നത് .ഇന്ത്യയിൽ ഇപ്രകാരം 32 മൈനർ ബസിലിക്കകൾ ഉണ്ട് .ലത്തീൻ സഭക്ക് 27 ,സീറോ മലങ്കരക്ക് ഒന്നും സീറോ മലബാർ സഭക്ക് ചെമ്പേരികൂടി വരുന്നതോടെ അഞ്ചും ബസിലിക്കകൾ ഉണ്ട് .പരിശുദ്ധ പിതാവിന്റെ പള്ളി എന്ന പദവിയാണ് ബസിലിക്കയായി ഉയർത്തുന്നതോടെ ദൈവാലയത്തിനു ലഭിക്കുന്നത് .മാർപാപ്പ ഒരുസ്ഥലം സന്ദർശിക്കുമ്പോൾ ബസിലിക്കയിൽ വച്ചാണ് ദൈവജനത്തോട് സംസാരിക്കുന്നത് .മലബാർ കുടിയേറ്റത്തിന്റെ ശതാബ്ദിയും തലശേരി രൂപതയുടെ പ്ലാറ്റിനം ജൂബിലിയും അടുത്തുകൊണ്ടിരിക്കെ രൂപതയ്ക്ക് ലഭിച്ച അനുഗ്രഹമാണ് ചെമ്പേരി ഫൊറോനാ ദൈവാലയത്തിന്റെ ബസിലിക്ക പ്രഖ്യാപനം എന്ന് വിശ്വാസ സമൂഹം വിലയിരുത്തുന്നു .ആഗസ്റ്റ് 14 ന് ബസിലിക്ക പ്രഖ്യാപനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾ നടക്കുമെന്ന് രൂപത നെത്ര്വതത്തിനുവേണ്ടി ചാൻസലർ ഫാ .ജോസഫ് മുട്ടത്തുകുന്നേൽ അറിയിച്ചു .