മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതം
ആഗസ്റ്റ് 31 ന് കാസർകോട് തളങ്കര വില്ലേജിന്റെ പരിധിയിൽ വരുന്ന കീഴൂർ കടപ്പുറം അഴിമുഖത്ത് ചൂണ്ട ഇടുന്നതിനിടെ കാണാതായ കളനാട് ഗ്രൂപ്പ് വില്ലേജിൽ ചെമ്മനാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കല്ലുവളപ്പിൽ വീട്ടിൽ മുഹമ്മദ് റിയാസിനെ കണ്ടെത്താനുള്ള തിരച്ചിലിനു ഇന്ത്യൻ നേവിയുടെ സഹായം തേടി. 5 ദിവസമായി റവന്യു വകുപ്പും പോലീസും ഫയർഫോഴ്സും കോസ്റ്റൽ പോലീസും ഫിഷറീസ് വകുപ്പും നാട്ടുകാരും തിരച്ചിൽ നടത്തി വരികയാണ് സെപ്റ്റബർ 2 ന് Coast guard MRSC Beypore ന്റെ Dornier വിമാനം ലഭ്യമാക്കി തിരച്ചിൽ നടത്തിയിട്ടു പോലും 04. വരെ വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ നേവിയുടെ സ്ക്യൂബ ഡൈവിങ് ടീമിന്റെ സഹായം തേടിയത്. : ഫിഷറീസ് വകുപ്പിന്റെ പട്രോൾ ബോട്ട് രാവിലെ കീഴുർഅഴിമുഖത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് തിരച്ചിൽ ആരംഭിച്ചു തിരച്ചിൽ നടത്തുന്നതിലേക്കു കണ്ണൂര് ജില്ലയിലെ ഫിഷറിസിന്റെ പട്രോൾ ബോട്ട് എഴിമല ഭാഗത്തു നിന്നും തലശ്ശേരി ഭാഗത്തേക്ക് തെരച്ചിൽ നടത്തി. കാസറഗോഡ് പട്രോൾ ബോട്ട് കീഴുരിൽ നിന്നും പുറപ്പെട്ടു നീലേശ്വരം ഭാഗം കഴിഞ്ഞിട്ടുണ്ട്. അതുപോലെ കണ്ണൂര് പട്രോൾ ബോട്ട് എഴിമലയിൽ നിന്നും പുറപ്പെട്ടു തലശ്ശേരി ഭാഗത്തു എത്തിയിട്ടുണ്ട്. നിലവിൽ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. തിരച്ചിലിനിടയിൽ ഓരോയിടത്തും ഉള്ള ബോട്ട്കളിലേക്കും മത്‍സ്യത്തൊഴിലാളികൾക്കും wireless വഴി തിരച്ചിൽ സംബന്ധിച്ചു നിർദേശം നൽകുന്നുണ്ട് കാണാതായ ആഗസ്റ്റ് 31 ന് ഉച്ചയ്ക്ക് 12 മണി മുതൽ തന്നെ റവന്യു വകുപ്പ്, കോസ്റ്റ് ഗാർഡ്, ഫിഷറീസ് വകുപ്പ് , കോസ്റ്റൽ പോലീസ്, ഫയർ &റെസ്‌ക്യൂ ടീമുകൾ ഏകോപിച്ചു ശക്തമായ മഴയെയും അടിയോഴുക്കിനെയും അവഗണിച്ചു തിരച്ചിൽ നടത്തിയെങ്കിലും വിവരം ലഭിച്ചിരുന്നില്ല.