കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി കണ്ട്രോള് റൂം തുറക്കും
ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെ ബേപ്പൂര്‍ തുറമുഖത്തായിരിക്കും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക
മലപ്പുറം : തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കടലില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തുറമുഖ വകുപ്പിന്റെ നേതൃത്വത്തില്‍ പോര്‍ട്ട് കണ്ട്രോള് പ്രവര്‍ത്തനം തുടങ്ങും. ജൂണ്‍ ഒന്നു മുതല്‍ ആഗസ്റ്റ് 31 വരെ ബേപ്പൂര്‍ തുറമുഖത്തായിരിക്കും കണ്ട്രോള് റൂം പ്രവര്‍ത്തിക്കുക. വി.എച്ച്.എഫ് ചാനല്‍ 16 ല്‍ 24 മണിക്കൂറം പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂമുമായി ബന്ധപ്പെടാം. ഫോണ്‍: 0495 2414039, 2414863. ഇ.മെയില്‍: portofficekkd@gmail.com. പൊന്നാനി, കോഴിക്കോട്, വടകര എന്നീ തുറമുഖങ്ങളിൽ പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ ടെലിഫോണിൽ ബന്ധപ്പെടാവുന്നതാണെന്നും കോഴിക്കോട് പോർട്ട് ഓഫീസർ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പറുകൾ: പൊന്നാനി തുറമുഖം - 0494 2666058, കോഴിക്കോട് തുറമുഖം - 0495 2767709, വടകര തുറമുഖം - 0496 2952555.