"കരുതൽ" കുടുംബ ധനസഹായം വിതരണം ചെയ്തു
വാടക സാധന വിതരണക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഹയർ ഗുഡ്സ് ഓണേർസ് അസോസിയേഷൻ (KSHGOA) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപം നൽകിയ കരുതൽ കുടുംബസഹായ പദ്ധതിയുടെ ഭാഗമായി ഫണ്ട് വിതരണം ചെയ്തു. KSHGOA ജില്ലാ പ്രസിഡണ്ട് കെ. സുരേന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്ഥലം ശ്രീ. എം രാജഗോപാലൻ എം.എൽ എ കുടുംബസഹായ ഫണ്ട് മരണമടഞ്ഞ നീലേശ്വരം മേഖലയിലെ മെമ്പർ അന്തുമായിയുടെ കുടുംബത്തിന് കൈമാറി. ചടങ്ങിൽ KSHGOA സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. ടി.വി ബാലൻ മുഖ്യാഥിതി ആയിരുന്നു. KSHGOA ജില്ലാ ഭാരവാഹികളായ മുരളീധരൻ ജവഹർ, ഫിറോസ് പടിഞ്ഞാറ്, നാസർ മുനമ്പം, സുരേഷ് വെള്ളിക്കോത്ത്, അഷറഫ് വെള്ളിക്കോത്ത് , ബാലൻ ബാളാന്തോട് , ജില്ലാ വനിതാവിങ് പ്രസിഡണ്ട് വാസന്തി കുമാരൻ , മേഖലാ സെക്രട്ടറി വേണു വി.എസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷിബു കെ.വി സ്വാഗതവും ജില്ലാ ട്രഷറർ ഹംസ എസ്.എസ് നന്ദിയും പറഞ്ഞു.