മോട്ടോര്‍വാഹന വകുപ്പിന്റെ സാരഥി, പരിവാഹന്‍ സൈറ്റുകളിലെ സാങ്കേതിക തകരാർ ;അക്ഷരങ്ങള്‍ കൂടുതലുള്ള പേരുകാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനാകുന്നില്ല

ഇനീഷ്യല്‍ പൂര്‍ണരൂപത്തില്‍ പേരിനൊടൊപ്പമുള്ളവരാണു വലയുന്നത്

Jul 19, 2024
മോട്ടോര്‍വാഹന വകുപ്പിന്റെ സാരഥി, പരിവാഹന്‍ സൈറ്റുകളിലെ സാങ്കേതിക തകരാർ ;അക്ഷരങ്ങള്‍ കൂടുതലുള്ള പേരുകാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനാകുന്നില്ല
technical-glitch-in-motor-vehicle-department-s-sarathi-and-parivahan-sites

ആലപ്പുഴ: അക്ഷരങ്ങള്‍ കൂടുതലുള്ള പേരുകാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാനാകുന്നില്ല. പേരു വെട്ടിച്ചുരുക്കിയാലേ രക്ഷയുള്ളൂവെന്ന സ്ഥിതിയാണ്. മോട്ടോര്‍വാഹന വകുപ്പിന്റെ സാരഥി, പരിവാഹന്‍ സൈറ്റുകളിലെ സാങ്കേതികത്തകരാറാണ് പ്രശ്‌നത്തിനു കാരണം.ഇനീഷ്യല്‍ പൂര്‍ണരൂപത്തില്‍ പേരിനൊടൊപ്പമുള്ളവരാണു വലയുന്നത്. ലൈസന്‍സിന് ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ പേരുചേര്‍ക്കുന്നതിന് 16 കളങ്ങളാണുള്ളത്. 16 അക്ഷരത്തില്‍ കൂടിയാല്‍ അപേക്ഷിക്കാനാകില്ല. പേരു ചുരുക്കാനാണ് അധികൃതരുടെ ഉപദേശം.എന്നാല്‍, ആധികാരികരേഖ എന്ന നിലയില്‍ ഡ്രൈവിങ് ലൈസന്‍സിലെ പേരു ചുരുക്കാന്‍ അപേക്ഷകര്‍ തയ്യാറാകുന്നുമില്ല. പ്രശ്‌നം മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ക്ക് അറിയാമെങ്കിലും ഒന്നും ചെയ്യാനാകുന്നില്ല. സാങ്കേതിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കേ പ്രശ്‌നം പരിഹരിക്കാനാകൂ. അവരെ വിവരം അറിയിച്ചിട്ടുണ്ട്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.