സാർത്ഥക് പിഡിഎസ് പദ്ധതിക്കായി അടുത്ത 5 വർഷത്തിനുള്ളിൽ കേന്ദ്ര ഗവണ്മെന്റ് 25,530 കോടി രൂപ ചിലവഴിക്കും

എഫ്പിഎസ് ഡീലർമാർക്കുള്ള ഉയർന്ന കമ്മീഷനോടെ, ഭക്ഷ്യധാന്യങ്ങൾ അവസാന ഗുണഭോക്താവിനും വരെ കൃത്യമായി എത്തിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള പദ്ധതികളുടെ തുടർച്ച പൊതുവിതരണ സമ്പ്രദായത്തിലെ സുതാര്യതയും സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി, അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ പിഡിഎസ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള ഗവണ്മെന്റിറ്റിന്റെ തീവ്ര ശ്രമം

May 28, 2026
സാർത്ഥക് പിഡിഎസ് പദ്ധതിക്കായി അടുത്ത 5 വർഷത്തിനുള്ളിൽ കേന്ദ്ര ഗവണ്മെന്റ് 25,530 കോടി രൂപ ചിലവഴിക്കും
p m nrarendramodi
ന്യൂഡൽഹി  : 27 മേയ്  2026

16-ാം ധനകാര്യ കമ്മീഷൻ കാലയളവിലേക്ക് 25,530 കോടി രൂപ വകയിരുത്തിക്കൊണ്ട്, അസിസ്റ്റൻസ് ഇൻ റേഷൻ ട്രാൻസ്പോർട്ട് ആൻഡ് ഹാൻഡ്‌ലിംഗ്-ഇൻകം വിത്ത് ഓട്ടോമേഷൻ ഇൻ പിഡിഎസ്' (SARTHAK PDS) എന്ന പദ്ധതി അംബ്രല്ല പദ്ധതിയായി തുടരുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ സമിതി (CCEA) ,അംഗീകാരം നൽകി. 

ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാനത്തിനകത്തുള്ള നീക്കത്തിനും കൈകാര്യം ചെയ്യലിനും എഫ്പിഎസ് ഡീലർമാരുടെ കമ്മിഷനുമായി  സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും വഹിക്കുന്ന ചിലവുകൾക്കുള്ള കേന്ദ്ര സഹായത്തിന്റെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനും, കേന്ദ്ര സഹായത്തിന്റെ നിലവിലുള്ള ഫണ്ടിംഗ് രീതി തുടരാനും മന്ത്രിസഭാ സമിതി തീരുമാനിച്ചു.

ദേശീയ ഭക്ഷ്യഭദ്രതാ നിയമം, 2013 (NFSA) നടപ്പിലാക്കുന്നത് സമഗ്രമായി ശക്തിപ്പെടുത്തുന്നതിനായി, നിലവിലുള്ള രണ്ട് പദ്ധതികളെ സംയോജിപ്പിച്ചാണ് ഈ പദ്ധതി അംബ്രല്ല പദ്ധതിയായി വിഭാവനം ചെയ്തിരിക്കുന്നത്: (i) "ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന് (NFSA) കീഴിൽ ഭക്ഷ്യധാന്യങ്ങളുടെ അന്തർസംസ്ഥാന നീക്കത്തിനും എഫ്പിഎസ് (FPS) ഡീലർമാർക്ക് കമ്മീഷൻ നല്കുന്നതിനുമായി സംസ്ഥാന ഏജൻസികൾക്കുള്ള സഹായം", (ii) " സാങ്കേതികവിദ്യയിലൂടെയുള്ള പൊതുവിതരണ സമ്പ്രദായത്തിലെ ആധുനികവൽക്കരണത്തിനും പരിഷ്കാരങ്ങൾക്കും (SMART PDS) പദ്ധതി" എന്നിവയാണ് അവ. 

സാർത്ഥക്-പിഡിഎസ് പദ്ധതി ഇനിപ്പറയുന്നവ ലക്ഷ്യമിടുന്നു: (എ) സംസ്ഥാനത്തിനകത്തുള്ള ധാന്യനീക്കം, കൈകാര്യം ചെയ്യൽ, എഫ്പിഎസ് ഡീലർമാരുടെ മാർജിൻ എന്നിവയ്ക്കായി ഉറപ്പായ സാമ്പത്തിക സഹായം നൽകുക, (ബി) അവസാന ഗുണഭോക്താവിനും വരെ സേവന ലഭ്യത ഉറപ്പാക്കുകയും ചോർച്ചകൾ ഇല്ലാതാക്കുകയും ചെയ്യുന്ന, ഒപ്പം ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന് കീഴിൽ രാജ്യത്തിന്റെ ഭക്ഷ്യഭദ്രതാ പ്രതിബദ്ധതയെ ശക്തിപ്പെടുത്തുന്നതുമായ ഏകീകൃത, ജനകേന്ദ്രീകൃത, പരസ്പരം ബന്ധിപ്പിക്കാൻ കഴിയുന്നതുമായ പിഡിഎസ് ഘടന ഉറപ്പാക്കുക. ഈ സംയോജിത പദ്ധതി 31.03.2031 വരെ തുടരും

തത്സമയ നിരീക്ഷണത്തിനായുള്ള സ്റ്റാൻഡേർഡ് ഘടനകളും ഏകീകൃത ഡാറ്റാബേസുകളും, നിർമ്മിതബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള പരാതിപരിഹാര-അനലിറ്റിക്സ് സംവിധാനങ്ങളും, ഡാറ്റ അടിസ്ഥാനമാക്കിയുള്ള മേൽനോട്ടത്തിനായി സംസ്ഥാന കമാൻഡ് കൺട്രോൾ സെന്ററുകളും, പൊതുവിതരണ പ്രവർത്തനങ്ങളിൽ സുതാര്യതയും സുരക്ഷിതത്വവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനായുള്ള ഐഎസ്ഒ (ISO) സാക്ഷ്യപ്പെടുത്തിയ പ്രോസസ്സ് ഫ്രെയിംവർക്കുകളും സൃഷ്ടിച്ചുകൊണ്ട്, നിർമ്മിതബുദ്ധി , മെഷീൻ ലേണിംഗ് (ML), നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് (NLP), ബ്ലോക്ക്ചെയിൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളിലൂടെ പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെ ആധുനികരിക്കാനും സംയോജിപ്പിക്കാനും നിർമ്മിതബുദ്ധിയിലൂടെ കാര്യക്ഷമമാക്കുന്നതിനുമാണ് സാർത്ഥക്-പിഡിഎസ് പദ്ധതി ലക്ഷ്യമിടുന്നത്

ഗുണനിലവാരമുള്ള ഭക്ഷ്യധാന്യങ്ങൾ ആവശ്യമായ അളവിൽ ലഭ്യമാക്കുന്നതിലൂടെ രാജ്യത്തെ ജനങ്ങൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുക എന്ന സാമൂഹികവും നിയമപരവുമായ പ്രതിബദ്ധത കേന്ദ്ര ഗവണ്മെന്റിനുണ്ട്. ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന് കീഴിൽ വരുന്ന 81.35 കോടി ജനങ്ങളോടുള്ള ഇന്ത്യാ ഗവണ്മെന്റിന്റെ പ്രതിബദ്ധത നിറവേറ്റുന്നതിനായി പദ്ധതി പ്രവർത്തിക്കും. നിയമപരവും നയപരവുമായ ചട്ടക്കൂടുകളെ അടിസ്ഥാനമാക്കി, സാർത്ഥക്-പിഡിഎസ് സാമ്പത്തിക സഹായ ഘടകത്തെ നിലനിർത്തുകയും കാര്യക്ഷമമാക്കുകയും ചെയ്യുമ്പോൾ തന്നെ, അതിനെ ആധുനികവും സാങ്കേതികവിദ്യയിൽ അധിഷ്ഠിതവുമായ ഒരു പിഡിഎസ് ആവാസവ്യവസ്ഥയുമായി സംയോജിപ്പിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ ദശകത്തിൽ, ടിപിഡിഎസിന്റെ (TPDS) സമ്പൂർണ കംപ്യൂട്ടർവൽക്കരണം, ഇന്റഗ്രേറ്റഡ് മാനേജ്‌മെന്റ് ഓഫ് പിഡിഎസ് (IM-PDS), സ്മാർട്ട് പിഡിഎസ് (SMART PDS) തുടങ്ങിയ ഒന്നിലധികം ഡിജിറ്റൈസേഷൻ സംരംഭങ്ങളും, അതോടൊപ്പം മേരാ റേഷൻ, അന്ന മിത്ര, റൈറ്റ്ഫുൾ ടാർഗെറ്റിംഗ് ഡാഷ്‌ബോർഡ്, അന്ന സഹായത തുടങ്ങിയ ജനപ്രിയ ഡിജിറ്റൽ ആപ്ലിക്കേഷനുകളും ഗവണ്മെന്റ് നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ, 2023 ഏപ്രിൽ 1 മുതൽ, റേഷൻ കാർഡുകളുടെ പൂർണ്ണമായ ഡിജിറ്റൈസേഷൻ, ആധാർ ബന്ധിപ്പിക്കൽ, ഇ-പോസ്  വഴിയുള്ള റേഷൻ കടകളുടെ ഓട്ടോമേഷൻ, ഓൺലൈൻ വിഹിതം അനുവദിക്കൽ, 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കമ്പ്യൂട്ടറൈസ്ഡ് സപ്ലൈ-ചെയിൻ മാനേജ്‌മെന്റ് എന്നിവ പ്രാപ്തമാക്കിക്കൊണ്ട് സാങ്കേതികവിദ്യാധിഷ്ഠിത പരിഷ്കരണങ്ങളുടെ  നട്ടെല്ലായി സ്മാർട്ട് പിഡിഎസ് പദ്ധതി പ്രവർത്തിക്കുന്നു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.