സിടെറ്റ് പരീക്ഷയ്ക്ക് ജൂൺ 10 വരെ അപേക്ഷിക്കാം

May 29, 2026
സിടെറ്റ് പരീക്ഷയ്ക്ക് ജൂൺ 10 വരെ അപേക്ഷിക്കാം

സെൻട്രൽ ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (CTET) പരീക്ഷയ്ക്കായി ജൂൺ 10 വരെ അപേക്ഷിക്കാം. സെപ്റ്റംബർ 6 നാണ് പരീക്ഷ നടക്കുന്നത്. കേന്ദ്രീയ വിദ്യാലയ, നവോദയ തുടങ്ങിയ കേന്ദ്ര സ്കൂളുകളിൽ 1 മുതൽ 8 വരെ ക്ലാസുകളിൽ അധ്യാപകരാകാൻ സിടെറ്റ് യോഗ്യത നിർബന്ധമാണ്. പരീക്ഷാ തീയതി 2026 സെപ്റ്റംബർ 06 ആണ്. - അപേക്ഷാ ഫീസ്: ജനറൽ (1 പേപ്പർ ₹1000, 2 പേപ്പർ ₹1200) - SC/ST/PH ഫീസ്: (1 പേപ്പർ ₹500, 2 പേപ്പർ ₹600) - യോഗ്യത: ബി.എഡ്, ഡി.എൽ.എഡ് അല്ലെങ്കിൽ തത്തുല്യം അവസാന തീയതി 2026 ജൂൺ 10 ആണ്.