സംസ്ഥാന പോലീസ് മേധാവിയുടെ ഓണ്‍ലൈന്‍ അദാലത്ത് ഒക്ടോബര്‍ 13ന്

Sep 23, 2026
സംസ്ഥാന പോലീസ് മേധാവിയുടെ             ഓണ്‍ലൈന്‍ അദാലത്ത് ഒക്ടോബര്‍ 13ന്

സര്‍വ്വീസില്‍ ഉള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളില്‍ പരിഹാരം കാണുന്നതിന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ ഓണ്‍ലൈന്‍ അദാലത്ത് നടത്തുന്നു. 'എസ്പിസി ടോക് വിത്ത് കോപ്സ് ' (SPC Talks with Cops) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഒക്ടോബര്‍ 13ന് നടക്കും. ആലപ്പുഴ & കാസറഗോഡ് എന്നീ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥരുടെയും ഈ യൂണിറ്റുകളില്‍ നിന്നും വിരമിച്ച പോലീസ് ഉദ്യോഗസ്ഥരുടെയും പരാതികളാണ് ഇത്തവണ പരിഗണിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി തന്നെ പരാതി കേള്‍ക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യും. പോലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് പരിപാടിയുടെ സവിശേഷത. പരാതികളുള്ളവര്‍ [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. പരാതിയില്‍ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. പരാതികള്‍ അയക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 28. സംശയങ്ങള്‍ക്ക് 9497900243 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഡോ. അഞ്ചല്‍ കൃഷ്ണകുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍, സ്റ്റേറ്റ് പോലീസ് മീഡിയ സെന്‍റര്‍