വിദ്യാർത്ഥികളെ സൈബർ ലോകത്തെ ചതിക്കുഴികളെ കുറിച്ച് ബോധവാൻമാരാക്കുന്നതിൻ്റെ ഭാഗമായി ജൂൺ ഒന്നിന് സ്‌കൂൾ പ്രവേശന വേളയിൽ സംസ്ഥാനത്താകമാനം വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ സൈബർ സുരക്ഷാ പ്രതിജ്ഞയെടുക്കും. സൈബർ ലോകത്ത് കുട്ടികളെ സുരക്ഷിതരാക്കുന്നതിനുള്ള കേരള പൊലീസ് സൈബർ വിഭാഗത്തിൻ്റെ പദ്ധതിയായ കിഡ് ഗ്ലോവ് പ്രോജക്റ്റ് സംസ്ഥാനത്താകമാനം നടപ്പാക്കുന്നതിൻ്റെ ഭാഗമായാണിത്.
ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ സുരക്ഷിതവും ഉത്തരവാദിത്വപരവുമായ ഉപയോഗം, സൈബർ ഭീഷണികളിൽ നിന്നുള്ള സംരക്ഷണം, ഓൺലൈൻ ഗെയിമിംഗ് അപകടസാധ്യതകൾ, വ്യാജ വാർത്താ അവബോധം, സ്വകാര്യതാ സംരക്ഷണം, ഡിജിറ്റൽ ആസക്തി, സൈബർ ശുചിത്വം, സോഷ്യൽ മീഡിയ സുരക്ഷ, ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പെരുമാറ്റം തുടങ്ങിയ മേഖലകൾ കിഡ് ഗ്ലോവിൻ്റെ പരിധിയിൽ വരും.
പദ്ധതിയുടെ ഭാഗമായി പൊലീസ് വിദ്യാഭ്യാസ വകുപ്പിൻ്റെ സഹകരണത്തോടെ അദ്ധ്യാപകർക്കും രക്ഷിതാകൾക്കും സൈബർ സുരക്ഷ സംബന്ധിച്ച് പ്രാഥമിക പരിശീലനം നൽകുകയും ക്വിസ് മുതലായ വിനോദ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുംഈ പദ്ധതിയുടെ ശരിയായ തുടർ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും നിർദേശം നൽകിയിട്ടുണ്ട്.
* ഇന്റർനെറ്റ് സുരക്ഷിതമായും ശരിയായ രീതിയിലും ഉപയോഗിക്കുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
* എന്റെ പാസ്‌വേഡ്‌കളും OTP കളും വ്യക്തിഗത വിവരങ്ങളും മറ്റാരുമായും പങ്കുവെക്കാതെ സൂക്ഷിക്കും.
* ഓൺലൈനിൽ വരുന്ന ലിങ്കുകൾ, സന്ദേശങ്ങൾ, ഫയലുകൾ എന്നിവ തുറക്കുന്നതിനും പങ്കുവെക്കുന്നതിനും മുമ്പ് ഞാൻ ശ്രദ്ധയോടെ ചിന്തിക്കും.
* സൈബർ ബുള്ളിയിംഗ്, വ്യാജ വാർത്തകൾ, മോശം ഉള്ളടക്കങ്ങൾ എന്നിവയെ ഞാൻ നിരുത്സാഹപ്പെടുത്തും.
* സോഷ്യൽ മീഡിയയിലും ഓൺലൈനിലും മറ്റുള്ളവരെ ഞാൻ മാനിക്കുകയും സൈബർ നിയമങ്ങൾ പാലിക്കുകയും ചെയ്യും.
* സംശയാസ്‌പദമായ ഓൺലൈൻ പ്രവർത്തനങ്ങൾ ഞാൻ മാതാപിതാക്കളെയോ അധ്യാപകരെയോ പോലീസിനെയോ അറിയിക്കും.
webdesk
As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.