ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

May 27, 2026
ക്ലര്‍ക്ക് കം അക്കൗണ്ടന്റ് നിയമനം

ഏജന്‍സി ഫോര്‍ ഡവലപ്‌മെന്റ് ഓഫ് അക്വാകള്‍ച്ചറില്‍ (അഡാക്) പരപ്പനങ്ങാടിയിലുള്ള ഉള്ളണം ഹാച്ചറിയിലും തലശ്ശേരിയിലെ എരഞ്ഞോളി ഫിഷ് ഫാമിലും ക്ലാര്‍ക്ക്-കം-അക്കൗണ്ടന്റ് തസ്തികയില്‍ ദിവസവേതനത്തില്‍ നിയമനം നടത്തുന്നതിന് മെയ് അഞ്ചിന് രാവിലെ 10.30ന് അഭിമുഖം നടത്തും. ബി.കോം ബിരുദം, എം.എസ്.ഓഫീസ്, ടാലി, ടൈപ് റൈറ്റിങ് ഇംഗ്ലീഷ് ഹയര്‍, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം തലശ്ശേരി എരഞ്ഞോളിയിലുള്ള അഡാക്ക് നോര്‍ത്ത് സോണ്‍ റീജിയണല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 0490- 2354073.