പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

Jun 1, 2026
പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ
D MAVOOTH M G V C
മഹാത്മാഗാന്ധി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ഇൻചാർജ് ആയി പ്രമുഖ വിദ്യാഭ്യാസവിചക്ഷണനും കുസാറ്റ് സ്കൂൾ ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറുമായ പ്രൊഫ. (ഡോ.) ഡി. മാവൂത് നെ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് ആർലേകർ നിയമിച്ചു.
നിലവിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഫാക്കൽറ്റി ഓഫ് സോഷ്യൽ സയൻസസ് ഡീൻ, കേരള സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഡീൻ എന്ന നിലയിൽ ചുമതല വഹിക്കുന്നുണ്ട്
കൊച്ചിൻ യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കർണാടക എന്നിവടങ്ങളിൽ സിൻഡിക്കേറ്റ്, എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായും, പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള എന്നിവടങ്ങളിൽ കോർട്ട് മെമ്പറായും (സെനറ്റ്) അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ എം.ബി.എ പ്രോഗ്രാമുകളിൽ ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്, ഭാരതത്തിലെ വാണിജ്യ ശാസ്ത്രത്തിലെ ധാർമികത, കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിൽറ്റി എന്നീ വിഷയങ്ങളിൽ 33 വർഷത്തെ ദീർഘകാല അദ്ധ്യാപന പരിചയമുള്ള വ്യക്തിയാണ് പ്രൊഫ. (ഡോ.) ഡി. മാവൂത്.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് വെൽഫെയർ, ഫിസിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി, യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയൻ ഓണററി ട്രഷറർ എന്നീ അധിക ചുമതല വഹിച്ച മികച്ച ഭരണപരിചയവും അദ്ദേഹത്തിനുണ്ട്.
വിദ്യാഭ്യാസ രംഗത്തെ മികച്ച നേതൃത്വപാടവത്തിന് 2019-ൽ അദ്ദേഹത്തിന് 'ദേവാങ് മേത്ത എജ്യുക്കേഷണൽ ലീഡർഷിപ്പ് അവാർഡ്' ലഭിച്ചിരുന്നു. നിരവധി ഡോക്ടറൽ (പി.എച്ച്.ഡി), പോസ്റ്റ് ഡോക്ടറൽ ഫെലോ (പി.ഡി. എഫ്.) ഗവേഷകരുടെ ഗൈഡ് ആയിരുന്ന അദ്ദേഹം ദേശീയ-അന്തർദേശീയ തലങ്ങളിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.
മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് എം.ബി.എ ബിരുദവും കുസാറ്റിൽ നിന്ന് പി.എച്ച്.ഡിയും കരസ്ഥമാക്കിയ പ്രൊഫ. (ഡോ.) ഡി. മാവൂത് തമിഴ്‌നാട്ടിലെ തിരുനെൽവേലി സ്വദേശിയാണ്.
ഭാര്യ വാസന്തി, മകൾ നിർമ്മല വൈശാലിനി, മകൻ ധനവേദ് എം. രണ്ടു പേരും ബിസിനസ് സ്റ്റാർട്ട് അപ് രംഗത്ത് പ്രവർത്തിക്കുന്നു
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.