പഞ്ചായത്തുകളിലേക്ക് വോളന്റിയര്‍മാരെ ആവശ്യമുണ്ട്
നാളെ (ജൂണ്‍ 12) ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 ന് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും.
ഇടുക്കി : നോളേജ് ഇക്കോണമി മിഷന്‍ പട്ടികജാതി വികസന വകുപ്പുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഡൈവേഴ്‌സിറ്റി ഇന്‍ക്ലൂഷന്‍ പദ്ധതിയുടെ ഭാഗമായി ഏലപ്പാറ,മൂന്നാര്‍,മറയൂര്‍,ദേവികുളം,കുമളി,പീരുമേട്,വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളിലേക്ക് വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നു. നാളെ (ജൂണ്‍ 12) ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2 ന് ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ് പാസായിരിക്കണം. പട്ടികജാതിവിഭാഗത്തില്‍പ്പെട്ട 18 നും 40 നും ഇടയില്‍ പ്രായമുള്ളവരും, അതതു പഞ്ചായത്തുകളില്‍ താമസിക്കുന്നവരുമായിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളുടെ നിയമന കാലാവധി 6 മാസം. ഓണറേറിയം പ്രതിമാസം 8,000 രൂപ താഴെ പറയുന്ന രേഖകള്‍ സഹിതം നാളെ ഉച്ച കഴിഞ്ഞ് 2 മണിക്ക് പൈനാവ് സിവില്‍ സ്റ്റേഷനിലെ രണ്ടാം നിലയില്‍ സ്ഥിതി ചെയ്യുന്ന ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ എത്തിച്ചേരേണ്ടതാണ്.
ജാതി സര്‍ട്ടിഫിക്കറ്റ്, പ്രായം തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ, (എസ്എസ്എല്‍സി /ജനന സര്‍ട്ടിഫിക്കറ്റ്), വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസൽ , പകർപ്പുകൾ എന്നിവ സഹിതമാണ് വാക് ഇന്‍ ഇന്റര്‍വ്യുവിൽ പങ്കെടുക്കേണ്ടത്.