ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്
ന്യൂഡൽഹി: ആകാംക്ഷകൾക്ക് വിരാമമിട്ട് ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്.എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലാണ് മാർച്ച് 17-ന് പട്ടിക പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ 55 പേരുടെ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടത്.
പറവൂരിൽ വി.ഡി. സതീശൻ, ഹരിപ്പാട് രമേശ് ചെന്നിത്തല, വട്ടിയൂർക്കാവ് കെ. മുരളീധരൻ, പുതുപ്പള്ളി ചാണ്ടി ഉമ്മൻ, പാലക്കാട് രമേശ് പിഷാരടി, മണലൂർ ടി.എൻ. പ്രതാപൻ, തൃത്താല വി.ടി. ബൽറാം, ചിറയിൻകീഴ് രമ്യ ഹരിദാസ്, കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ, മൂവാറ്റുപുഴ
മാത്യു കുഴൽനാടൻ എന്നിവരാണ് സ്ഥാനാർഥികൾ
ഇരിക്കൂർ അഡ്വ. സജീവ് ജോസഫ്, ധർമ്മടം അബ്ദുൾ റഷീദ്, പേരാവൂർ അഡ്വ. സണ്ണി ജോസഫ്, മാനന്തവാടി ഉഷ വിജയൻ, സുൽത്താൻബത്തേരി ഐ.സി. ബാലകൃഷ്ണൻ, കൽപ്പറ്റ അഡ്വ. ടി. സിദ്ദിഖ്, നാദാപുരം കെ.എം. അഭിജിത്ത്, കൊയിലാണ്ടി അഡ്വ. കെ. പ്രവീൺ കുമാർ, എലത്തൂർ വിദ്യ ബാലകൃഷ്ണൻ, കോഴിക്കോട് നോർത്ത് അഡ്വ. കെ. ജയന്ത്, നിലമ്പൂർ ആര്യാടൻ ഷൗക്കത്ത്, വണ്ടൂർ എ.പി. അനിൽ കുമാർ, തവനൂർ വി.എസ്. ജോയ്, പൊന്നാനി നൗഷാദ് അലി, തൃശ്ശൂർ രാജൻ ജെ. പല്ലൻ, ചാലക്കുടി സനീഷ് കുമാർ ജോസഫ്, കൊടുങ്ങല്ലൂർ ഒ.ജെ. ജനീഷ്, തൃക്കാക്കര ഉമ തോമസ്, എറണാകുളം ടി.ജെ. വിനോദ്, ആലുവ അൻവർ സാദത്ത്, കുണ്ടറ പി.സി. വിഷ്ണുനാഥ്, കൊല്ലം അഡ്വ. ബിന്ദു കൃഷ്ണ, കരുനാഗപ്പള്ളി സി.ആർ. മഹേഷ്, കോവളം എം. വിൻസന്റ് എന്നിവരാണ് കോൺഗ്രസ് പട്ടികയിലെ മറ്റ് സ്ഥാനാർത്ഥികൾ


