കോട്ടയം ജില്ലയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍
രാവിലെ 10.45 ന് കളക്ട്രേറ്റിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ കേക്കു മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു .
കോട്ടയം: കോട്ടയം ജില്ലയ്ക്ക് ഇന്ന് 75-ാം പിറന്നാള്‍. രാവിലെ 10.45 ന് കളക്ട്രേറ്റിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ നേതൃത്വത്തിൽ കേക്കു മുറിച്ച് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവും കളക്ടറേറ്റിലെ ജീവനക്കാരും ചടങ്ങിൽ പങ്കെടുക്കും.ഇന്നത്തെ കോട്ടയം ജില്ലയ്ക്ക് പൗരാണികമായൊരു ചരിത്രമുണ്ട്. 1949 ജൂലൈ ഒന്നിന് ജില്ല നിലവില്‍ വരുമ്പോള്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. തിരുവിതാംകൂറിന്റെ വടക്കന്‍ ഡിവിഷന്റെ ആസ്ഥാനം 1880ല്‍ ചേര്‍ത്തലയില്‍നിന്ന് കോട്ടയത്തേയ്ക്ക് മാറ്റിയതും ആധുനിക കോട്ടയം പടുത്തുയര്‍ത്തിയതും ടി. മാധവറാവു ദിവാന് പേഷ്കാരായിരുന്ന കാലത്താണ്.ആധുനിക കോട്ടയത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് ടി. മാധവറാവുവാണ്. പോലീസ് സ്റ്റേഷന്, കോടതി, പബ്ലിക് ലൈബ്രറി, ജില്ലാ ആശുപത്രി എന്നിവയുടെയൊക്കെ സ്ഥാപകന്‍ ഇദ്ദേഹമാണ്. വൈവിധ്യങ്ങളിലും നേട്ടങ്ങളിലും തനതായൊരു ചരിത്രം കോട്ടയത്തിനുണ്ട്.
കോട്ടയം ഒറ്റനോട്ടത്തിൽ
വിസ്തൃതി -2208 ചതുരശ്ര കിലോമീറ്റര്‍
ജനസംഖ്യ-1974551
സാക്ഷരത-97.21 ശതമാനം
റവന്യു ഡിവിഷന്-2
താലൂക്കുകള്‍-കോട്ടയം, ചങ്ങനാശേരി, വൈക്കം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍
വില്ലേജ്-100
നഗരസഭകള്‍-കോട്ടയം, ചങ്ങനാശേരി, വൈക്കം, ഏറ്റുമാനൂര്‍, ഈരാറ്റുപേട്ട, പാലാ
ബ്ലോക്ക് പഞ്ചായത്തുകള്‍-11
പഞ്ചായത്തുകള്‍-71
കോളജുകള്‍-42
അസംബ്ലി മണ്ഡലങ്ങള്‍-കോട്ടയം, ചങ്ങനാശേരി, പുതുപ്പള്ളി, ഏറ്റുമാനൂര്‍, കടുത്തുരുത്തി, വൈക്കം, പാലാ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി
പ്രധാന നദികള്‍-മീനച്ചിലാര്‍, മണിമലയാര്‍, മൂവാറ്റുപുഴയാര്‍
വിനോദ സഞ്ചാരകേന്ദ്രങ്ങള്‍-കുമരകം, ഇല്ലിക്കല്‍കല്ല്, ഇലവീഴാപൂഞ്ചിറ, അരുവിക്കുഴി വെള്ളച്ചാട്ടം