ഹോട്ടൽ മാനേജ്മെൻ്റ് കോഴ്സ്
25 സീറ്റുകളാണ് വിനോദസഞ്ചാര വകുപ്പിന് കീഴിൽ തലശ്ശേരി, മൂന്നാം മൈലിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ഉള്ളത്.
കണ്ണൂർ : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കണ്ണൂർ യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ബി എസ് സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു . 25 സീറ്റുകളാണ് വിനോദസഞ്ചാര വകുപ്പിന് കീഴിൽ തലശ്ശേരി, മൂന്നാം മൈലിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിൽ ഉള്ളത്. 2024-25 അധ്യയന വർഷം മുതൽ ഫോർ ഇയർ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാംസ് ( എഫ് വൈ യു ജി പി )പ്രകാരം വിദ്യാർത്ഥികൾക്ക് തങ്ങളുടെ താല്പര്യമനുസ്സരിച്ചു നാല് വർഷത്തെ ഡിഗ്രി വിത്ത് ഹോണോർസ് ആൻഡ് റിസേർച്ചോ, നാല് വർഷത്തെ ഡിഗ്രി വിത്ത് ഹോണോർസൊ, മൂന്ന് വർഷമുള്ള ബിരുദമോ തിരഞ്ഞെടുത്തു പഠിക്കാവുന്നതാണ്. താല്പര്യമുള്ള പ്ലസ് ടു 45 % മാർക്ക് നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് കണ്ണൂർ യൂണിവേഴ്സിറ്റിയുടെ സെൻട്രേലൈസ്ഡ് അലോട്മെന്റ് പ്രോസസ്സ് (CAP) വഴി അപേക്ഷ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04902353600, 9567463159, 6282393203. ഇ മെയിൽ : [email protected]