NEET 2025 നോട്ടിഫിക്കേഷൻ വന്നു അപേക്ഷ മാർച്ച് 7 വരെ.പരീക്ഷ മെയ് 4 ന്
പരീക്ഷ മെയ് 4 ന് (ഞായർ) ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.0 0 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തും.

NEET 2025 പരീക്ഷ ഓഫ് ലൈനായി മെയ് 4 ഞായറാഴ്ച നടക്കും
റിസൽട്ട് ജൂൺ 14ന് പ്രസിദ്ധീകരിക്കും..
ബിരുദതല മെഡിക്കൽ പ്രവേശനത്തിനുള്ള (Medical Education) രാജ്യത്തെ ഏക പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവേറ്റ് (നീറ്റ് - യു. ജി.) (NEET UG) 2025 ന്, നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ. ടി. എ.) (National Testing Agency) അപേക്ഷ ക്ഷണിച്ചു.
മാർച്ച് ഏഴ് വരെ അപേക്ഷിക്കാം_.
പരീക്ഷ മെയ് 4 ന് (ഞായർ) ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് 5.0 0 വരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്തും.
നീറ്റ് – യു. ജി. എന്തിന്
എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്, ബി.എച്ച്.എം.എസ്. കോഴ്സുകളിലേയ്ക്കുള്ള പ്രവേശനമാണ് പ്രധാനമായും നീറ്റ് - യു. ജിയുടെ പരിധിയിൽ വരുന്നത്. ബി.വി.എസ്.സി. & എ.എച്ച്. (വെറ്ററിനറി), ബി. എസ്‌സി. (ഓണേഴ്സ്) നഴ്സിങ് പ്രവേശനത്തിനും നീറ്റ് - യു. ജി. സ്കോർ ഉപയോഗിച്ചു വരുന്നു. കേരളത്തിൽ മെഡിക്കൽ, മെഡിക്കൽ അലൈഡ് കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് - യു. ജി. ബാധകമാക്കിയിട്ടുണ്ട്.
നീറ്റ് – യു. ജി. പ്രോഗ്രാമുകൾ
* മെഡിക്കൽ പ്രോഗ്രാമുകള്‍: എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം. എസ്, BHMS BUMS BSMS
* മെഡിക്കൽ അലൈഡ് പ്രോഗ്രാമുകള്‍: ബി.എസ്‌സി. അഗ്രിക്കൾച്ചർ, ബി. എസ്‌സി. (ഫോറസ്ട്രി), ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബി. വി. എസ്‌സി. & എ. എച്ച്. (വെറ്ററിനറി), ബി. എസ്‌സി. കോ-ഓപ്പറേഷൻ & ബാങ്കിങ്, ബി. എസ്‌സി. ക്ലൈമറ്റ് ചേഞ്ച് & എൻവയൺമെന്റൽ സയൻസ്, കേരള കാർഷിക സർവകലാശാലയുടെ ബി. ടെക്. ബയോടെക്നോളജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനും നീറ്റ് സ്‌കോർ ആണ് പരിഗണിക്കുക.
നീറ്റ് – യു. ജി. 2025 യോഗ്യത
2025 ഡിസംബര്‍ 31ന് 17 വയസ്സ് പൂർത്തിയായവര്‍ക്ക് (31.12.2008 നോ മുൻപോ ജനിച്ചവർക്ക്) അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.
പ്ലസ് ടു/തത്തുല്യ പരീക്ഷ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾ, മാത്തമാറ്റിക്സ്/മറ്റേതെങ്കിലും ഇലക്ടീവ്, ഇംഗ്ലീഷ് എന്നിവ പഠിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പ്ര ത്യേകം ജയിച്ച്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾക്ക് മൊത്തത്തിൽ 50% മാർക്ക് (പട്ടിക/മറ്റുപിന്നാക്ക/ ഭിന്നശേഷി വിഭാഗക്കാർക്ക് 40%) വാങ്ങി ജയിച്ചിരിക്കണം. യോഗ്യതാ കോഴ്സ് പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ്/ സ്റ്റേറ്റ് ഓപ്പൺ സ്കൂൾ, അംഗീകൃത സംസ്ഥാന ബോർഡിലെ പ്രൈവറ്റ് പഠനം എന്നിവ വഴി യോഗ്യത നേടിയവർ, ബയോളജി/ബയോടെക്നോളജി അധിക വിഷയമായി പഠിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം. പക്ഷേ, അവരുടെ പ്രവേശന അർഹത കോടതിവിധിക്ക് വിധേയമായിരിക്കും. നിശ്ചിത സയൻസ് വിഷയങ്ങളോടെയുള്ള ഇന്റർമീഡിയറ്റ്/ പ്രീഡിഗ്രി പരീക്ഷ, പ്രീപ്രൊഫഷണൽ/പ്രീ മെഡിക്കൽ പരീക്ഷ ത്രിവത്സര സയൻസ് ബാച്ചിലർ പരീക്ഷ, സയൻസ് ബാച്ചിലർ കോഴ്സിന്റെ ആദ്യവർഷ പരീക്ഷ, പ്ലസ്ടുവിന് തത്തുല്യമായ അംഗീകൃത പരീക്ഷ എന്നിവയിലൊന്ന് ജയിച്ചവർക്കും വ്യവസ്ഥകൾക്ക് വിധേയമായി നീറ്റ് – യു.ജിയ്ക്ക് അപേക്ഷിക്കാം.
ഫീസ് നിരക്കുകള്‍ ഇങ്ങനെ
അപേക്ഷാഫീസ് 1700 രൂപ.
ജനറൽ ഇ.ഡബ്ലൂ.എസ്./ഒ.ബി.സി. 1600 രൂപ,
പട്ടിക ഭിന്നശേഷി/തേർഡ് ജെൻഡർ 1000 രൂപ.
വിദേശത്ത് പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കുന്നവർക്ക് അപേക്ഷാ ഫീസ് 9500 രൂപയാണ്.
ഓൺലൈനായി മാർച്ച് 7 വരെ ഫീസടയ്ക്കാം.
അപേക്ഷ സമർപ്പണത്തിനുള്ള അവസാന തീയതി മാർച്ച് 7_
അപേക്ഷ മാർച്ച് 7 ന് രാത്രി 11.50 വരെ*????????
ഓൺലൈനായി. അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കാം
പരീക്ഷാസമയം മൂന്ന് മണിക്കൂര്‍ മാത്രം ; ചോദ്യപേപ്പർ മലയാളത്തിലും
പരീക്ഷയുടെ സമയം 3 മണിക്കൂർ . ഒബ്ജക്ടീവ് മാതൃകയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒരു പേപ്പറാണ് പരീക്ഷയ്ക്കുള്ളത്. ഒ.എം.ആർ. ഷീറ്റുപയോഗിച്ചുള്ള ഓഫ് ലൈൻ പരീക്ഷയായിരിക്കും നീറ്റ്- യു.ജി. 2025 . പരീക്ഷയുടെ സിലബസ്, ഇൻഫർമേഷൻ ബുള്ളറ്റിനിൽ നൽകിയിട്ടുണ്ട് (https://neet.nta.nic.in). ഇംഗ്ലീഷ്, മലയാളം ഉൾപ്പെടെ 13 ഭാഷകളിൽ ചോദ്യപേപ്പർ ലഭ്യമാക്കും.
കേരളത്തില്‍ 18 പരീക്ഷാ കേന്ദ്രങ്ങൾ
പത്തനംതിട്ട, കണ്ണൂർ, വയനാട്, ആലപ്പുഴ, ചെങ്ങന്നൂർ, അങ്കമാലി, എറണാകുളം, മൂവാറ്റുപുഴ, കാസർകോട്, പയ്യന്നൂർ, കൊല്ലം,കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ, ഇടുക്കി. അപേക്ഷിക്കുമ്പോൾ 4 കേന്ദ്രങ്ങൾ മുൻഗണന നിശ്ചയിച്ച് തിരഞ്ഞെടുക്കണം.
വിദേശത്ത് 14 പരീക്ഷാകേന്ദ്രങ്ങളുണ്ട്. Abu Dhabi Doha Kathmandu Manama Muscat Riyadh Sharjah Sharjah Singapore Bangkok Colombo . KualaLampur Lagos Kuwait Dubai.
കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള അക്ഷയ കേന്ദ്രം സന്ദർശിക്കുക