ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം

ജൂൺ 8 രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി SBI Collect മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാം.

Jun 7, 2026
ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം

ഐഎച്ച്ആർഡിയുടെ കീഴിൽ കാലിക്കറ്റ് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154, 2768320, 8547005044), താമരശ്ശേരി (0495-22234243, 8547005025), നാദാപുരം (0496-2556300, 854705056), വട്ടംകുളം (0494-2689655, 8547005054), വാഴക്കാട്  (0483-2727070, 8547005055), മുതുവല്ലൂർ  (0483-2963218, 8547005070), വടക്കഞ്ചേരി (0491-2985061, 8547005042), മലമ്പുഴ (0491-2530010, 8547005062), കുഴൽമന്ദം  (04922-285577, 8547005061), അഗളി (അട്ടപ്പാടി) (04924-254699, 9447159505), മീനങ്ങാടി (04936-246446, 8547005077), അയലൂർ  (04923-241766, 8547005029), നാട്ടിക (0487-2395177, 8547005057), ചേലക്കര (04884-227181, 8547005064), കൊടുങ്ങല്ലൂർ (0480-2816270, 8547005078) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്, 2026-27 അദ്ധ്യയന വർഷത്തിൽ ബിരുദ  ഓണേഴ്സ് പ്രോഗ്രാമുകളിൽ, കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ http://admissions.ihrd.ac.in ൽ സമർപ്പിക്കണം.

ജൂൺ 8  രാവിലെ 10 മുതൽ അപേക്ഷ ഓൺലൈനായി SBI Collect മുഖേന ഫീസ് ഒടുക്കി സമർപ്പിക്കാം. ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് താൽക്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്:  www.ihrd.ac.in .

Prajeesh N K MADAPPALLY