അക്കൗണ്ട്സ് ഓഫീസർ ഒഴിവ്

Jan 14, 2026
അക്കൗണ്ട്സ് ഓഫീസർ ഒഴിവ്

മത്സ്യബോർഡ് കേന്ദ്രകാര്യാലത്തിലേക്ക് അക്കൗണ്ട്സ് ഓഫീസറായി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് സിഎ ഇന്റർമീഡിയറ്റ് പാസായ 20നും 40നും ഇടയിൽ പ്രായമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 40,000 രൂപ. സർക്കാർ/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തി പരിചയം അഭികാമ്യം. തൃശ്ശൂർ ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജനുവരി 20നകം കമ്മീഷണർ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ്, പൂങ്കുന്നം, തൃശ്ശൂർ- 680002 വിലാസത്തിൽ തപാലിലോ, നേരിട്ടോ, [email protected] മുഖാന്തിരമോ വിശദമായ ബയോഡാറ്റ ബന്ധപ്പെട്ട രേഖകൾ എന്നിവ സഹിതം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.fisheries.kerala.gov.in