അമ്പെയ്ത് മത്സരം: അപേക്ഷ ക്ഷണിച്ചു

Jan 27, 2026
അമ്പെയ്ത് മത്സരം: അപേക്ഷ ക്ഷണിച്ചു

ഗോത്ര വർഗക്കാർക്കായുള്ള 38-ാമത് ദേശീയതല തലയ്ക്കൽ ചന്തു സ്മാരക റോളിങ്ങ് ട്രോഫി അമ്പെയ്ത് മത്സരങ്ങൾക്കായി അപേക്ഷ ക്ഷണിച്ചു. കിർടാഡ്സ് വകുപ്പ് സംഘടിപ്പിക്കുന്ന അമ്പെയ്ത്ത് മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ, ടീമിന്റെ പേര്, വയസ്, സമുദായം, ഫോൺ നമ്പർ (വാട്സ് ആപ്പ് നമ്പർ ഉൾപ്പെടെ) ഇ-മെയിൽ വിലാസം എന്നിവ ഉൾപ്പെടെയുള്ള അപേക്ഷ, സമുദായം, വയസ് എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ  സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡെപ്യൂട്ടി ഡയറക്ടർ (വികസന പഠന വിഭാഗം), കിർടാഡ്സ്, ചേവായൂർ പി. ഒ. 673017 വിലാസത്തിൽ ഫെബ്രുവരി 10നു മുൻപ് അപേക്ഷ സമർപ്പിക്കണം.