തദ്ദേശഭരണത്തിന്റെ ഭാവിസാധ്യതകൾ: പാനൽ ചർച്ച 30ന്

Jan 27, 2026
തദ്ദേശഭരണത്തിന്റെ ഭാവിസാധ്യതകൾ: പാനൽ ചർച്ച 30ന്

കേരളത്തിലെ തദ്ദേശ ഭരണത്തിന്റെ ഭാവിസാധ്യതകൾ എന്ന വിഷയത്തിൽ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പാനൽ ചർച്ച സംഘടിപ്പിക്കുന്നു. ജനുവരി 30 ന് വൈകിട്ട് 4 മുതൽ 6.30 വരെയാണ് ചർച്ച. കേരളം കൈവരിച്ച വിവിധ സാമൂഹിക നേട്ടങ്ങൾക്ക് ചാലകശക്തിയായി പ്രവർത്തിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഭാവിയിൽ ശ്രദ്ധയൂന്നേണ്ട മേഖലകളിലാണ് ചർച്ച കേന്ദ്രീകരിക്കുക. സംസ്ഥാന ധനകാര്യ കമ്മീഷൻ ചെയർമാൻ ഡോ. കെ. എൻ. ഹരിലാൽ, മുൻ ചീഫ് സെക്രട്ടറി (റിട്ട) എസ്. എം. വിജയാനന്ദ്, കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് മെമ്പർ ഡോ. ജിജു പി. അലക്‌സ് എന്നിവരാണ് ചർച്ചാപാനലിന് നേത്യത്വം നൽകുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, ഗവേഷകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.