കോസ്റ്റ് ഗാർഡ് കമാൻഡർ (പടിഞ്ഞാറൻ തീര മേഖല) വിഴിഞ്ഞം സന്ദർശിച്ചു

വിഴിഞ്ഞം:വെസ്റ്റേൺ സീബോർഡ് കോസ്റ്റ് ഗാർഡ് കമാൻഡർ അഡീഷണൽ ഡയറക്ടർ ജനറൽ എ.കെ. ഹർബോള, PTM, TM, വിഴിഞ്ഞം കോസ്റ്റ് ഗാർഡ് കേന്ദ്രം സന്ദർശിച്ചു. കന്നി സന്ദർശനത്തിൽ തീരദേശ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെയും തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസനത്തിൻ്റെയും പുരോഗതി വിലയിരുത്തി.
വിഴിഞ്ഞം കോസ്റ്റ് ഗാർഡ് സ്റ്റേഷൻ കമാൻഡർ, കമാൻഡൻ്റ് ജി.ശ്രീകുമാർ നിലവിലുള്ള സ്ഥലമെടുപ്പ് കേസുകളെക്കുറിച്ചും കോസ്റ്റ് ഗാർഡ് ജെട്ടിയുടെ നിർമ്മാണത്തെക്കുറിച്ചും അത് എത്രയും വേഗം തന്നെ കമ്മീഷൻ ചെയ്യാനാകുമെന്നും പറഞ്ഞു. തീരദേശ സുരക്ഷാ സംവിധാനം ഉറപ്പു വരുത്തുന്നതിൽ തിരുവനന്തപുരത്തെ ഇന്ത്യൻ കോസ്റ്റ് ഗാർഡ് ടീം നടത്തുന്ന പരിശ്രമങ്ങളിലും കഠിനാധ്വാനത്തിലും എഡിജി സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യൻ കോസ്റ്റ് ഗാർഡിന് പൂർണ്ണ പിന്തുണ നൽകിയതിന് കേരളത്തിലെ കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർക്ക് അദ്ദേഹം നന്ദി അറിയിച്ചു.
അദേഹത്തിൻ്റെ ഒപ്പം എത്തിയ വെസ്റ്റേൺ സീബോർഡ് തത്രാക്ഷിക പ്രസിഡൻ്റ് കൂടിയായ
ഫ്ലാഗ് ഓഫീസരുടെ ഭാര്യ ശ്രീമതി കവിത ഹർബോള, വിഴിഞ്ഞത്തെ കോസ്റ്റ് ഗാർഡ് വൈവ്സ് വെൽഫെയർ അസോസിയേഷൻ അംഗങ്ങളുമായി സംവദിച്ചു.