ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു

ജൂലൈ 6-ന് വൈകുന്നേരം 3 മണിയ്ക്ക് നിയമ സഭയ്ക്കുള്ളിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും

Jun 14, 2024
ലിറ്റിൽ കൈറ്റ്‌സ് സംസ്ഥാന അവാർഡുകൾ പ്രഖ്യാപിച്ചു
little-kites-announce-state-awards

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തിൽ നടപ്പാക്കുന്ന 'ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയിൽ സംസ്ഥാനത്തെ ഏറ്റവും മികച്ച സ്‌കൂളായി പത്തനംതിട്ട ജില്ലയിലെ എ.എം.എം.എച്ച്.എസ്.എസ് ഇടയാറന്മുള തെരഞ്ഞെടുത്തു.  രണ്ടാമത്തെ മികച്ച യൂണിറ്റ് തിരുവനന്തപുരം ജില്ലയിലെ ജി.ജി.എച്ച്.എസ്.എസ് കോട്ടൺഹില്ലാണ്. മൂന്നാം സ്ഥാനം തിരുവനന്തപുരം ജില്ലയിലെ ജി.എച്ച്.എസ്.എസ് വീരണകാവും എറണാകുളം ജില്ലയിലെ സെന്റ് ജോസഫ് എച്ച്.എസ് കറുകുറ്റിയും പങ്കിട്ടു.  സംസ്ഥാനതലത്തിൽ ഒന്നും രണ്ടും സ്ഥാനം കിട്ടിയ വിദ്യാലയങ്ങൾക്ക് 2 ലക്ഷവും 1.5 ലക്ഷവും രൂപ വീതം ലഭിക്കുമ്പോൾ മൂന്നാം സ്ഥാനം പങ്കിട്ടവർക്ക് 60,000/- രൂപ വീതം ലഭിക്കും. ജില്ലാ തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്ന സ്‌കൂളുകൾക്ക് യഥാക്രമം 30,000/-, 25,000/-, 15,000/- രൂപ വീതം ക്യാഷ് അവാർഡ് ലഭിക്കും. ഇതിനു പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകൾക്ക് ലഭിക്കും.

        പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കിയ ഹൈടെക് പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ 2174 ഹൈസ്‌കൂളുകളിൽ നിലവിൽ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളുണ്ട്. യൂണിറ്റുകളുടെ ദൈനംദിന പ്രവർത്തനംതനത് പ്രവർത്തനങ്ങൾസാമൂഹ്യ ഇടപെടൽഡോക്യുമെന്റേഷൻസ്‌കൂൾ വിക്കിഡിജിറ്റൽ മാഗസിൻഹൈടെക് ക്ലാസ്മുറികളുടെ പരിപാലനം തുടങ്ങിയവ പരിശോധിച്ചാണ് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് ചെയർമാനായ സമിതി സ്‌കൂളുകളെ തിരഞ്ഞെടുത്തത്. ജൂലൈ 6-ന് വൈകുന്നേരം 3 മണിയ്ക്ക് നിയമ സഭയ്ക്കുള്ളിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ സമ്മാനിക്കും. ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയെക്കുറിച്ച് യൂണിസെഫ് നടത്തിയ പഠന റിപ്പോർട്ടും ചടങ്ങിൽ വെച്ച് പ്രകാശനം ചെയ്യും.        

ജില്ലാതല അവാർഡുകൾ

ഒന്നാം സ്ഥാനം - ഗവ. ഗേൾസ് എച്ച്എസ്എസ് ചേർത്തല ആലപ്പുഴ

രണ്ടാം സ്ഥാനം - ഗവ. ഡിവിഎച്ച്എസ്എസ് ചാരമംഗലം ആലപ്പുഴ

മൂന്നാം സ്ഥാനം - ഗവ. എസ് വി എച്ച് എസ് എസ് കുടശ്ശനാട് ആലപ്പുഴ

 

ഒന്നാം സ്ഥാനം - എഎൽഎഫ്എച്ച്എസ് ചേരാനെല്ലൂർ എറണാകുളം

രണ്ടാം സ്ഥാനം - സെന്റ് ജോസഫ്‌സ് സിജിഎച്ച്എസ് കാഞ്ഞൂർ എറണാകുളം

മൂന്നാം സ്ഥാനം - സെന്റ് ലിറ്റിൽ തെരേസാസ് എച്ച്എസ് വാഴക്കുളം എറണാകുളം

 

ഒന്നാം സ്ഥാനം - ഗവ. എച്ച്.എസ്.എസ്.കുടയത്തൂർ ഇടുക്കി

രണ്ടാം സ്ഥാനം - ഫാത്തിമ മാതാ ഗേൾസ് എച്ച്എസ്എസ് കൂമ്പൻപാറ ഇടുക്കി

മൂന്നാം സ്ഥാനം - ഗവ. എച്ച്.എസ്.എസ്. കല്ലാർ ഇടുക്കി

 

ഒന്നാം സ്ഥാനം - സി.എച്ച്.എസ്.എസ്  ചട്ടഞ്ചാൽ കാസർഗോഡ്

രണ്ടാം സ്ഥാനം - ജിഎച്ച്എസ് തച്ചങ്ങാട് കാസർഗോഡ്

മൂന്നാം സ്ഥാനം - എസ് എ ടി എച്ച്എസ്എസ് മഞ്ചേശ്വരം കാസർഗോഡ്

 

ഒന്നാം സ്ഥാനം - ഫാത്തിമാബി എംഎച്ച്എസ്എസ് കൂമ്പാറ കോഴിക്കോട്

രണ്ടാം സ്ഥാനം - നൊച്ചാട് എച്ച്എസ്എസ് കോഴിക്കോട്

മൂന്നാം സ്ഥാനം - കാലിക്കറ്റ് ഗേൾസ് വി.എച്ച്.എസ്.എസ് കോഴിക്കോട്

 

ഒന്നാം സ്ഥാനം - ഗവ.എം.ജി.എച്ച്.എസ്.എസ്. ചടയമംഗലം കൊല്ലം

രണ്ടാം സ്ഥാനം - ഗവ. എച്ച്.എസ്.എസ്. അഞ്ചാലുംമൂട് കൊല്ലം

മൂന്നാം സ്ഥാനം - ഗവ.എച്ച്.എസ്.എസ് ശൂരനാട് കൊല്ലം

 

ഒന്നാം സ്ഥാനം - ഐജെഎംഎച്ച്എസ്എസ് കൊട്ടിയൂർ കണ്ണൂർ

രണ്ടാം സ്ഥാനം - രാജീവ്ഗാന്ധി മെമ്മോറിയൽ എച്ച്എസ്എസ് മൊകേരി കണ്ണൂർ

മൂന്നാം സ്ഥാനം - സീതി സാഹിബ് എച്ച്എസ്എസ് തളിപ്പറമ്പ് കണ്ണൂർ

 

ഒന്നാം സ്ഥാനം - സെന്റ് എഫ്രേംസ് എച്ച്എസ്എസ് മാന്നാനം കോട്ടയം

രണ്ടാം സ്ഥാനം - അൽഫോൻസ എച്ച്എസ് വകക്കാട് കോട്ടയം

മൂന്നാം സ്ഥാനം - സെന്റ് തെരേസാസ് എച്ച്എസ് നെടുംകുന്നം കോട്ടയം

 

ഒന്നാം സ്ഥാനം - പിപിഎംഎച്ച്എസ്എസ് കോട്ടുക്കര മലപ്പുറം

രണ്ടാം സ്ഥാനം - എച്ച്.എം.വൈ.എച്ച്.എസ്.എസ്  മഞ്ചേരി മലപ്പുറം

മൂന്നാം സ്ഥാനം - എൻഎച്ച്എസ്എസ് എരുമമുണ്ട മലപ്പുറം

 

ഒന്നാം സ്ഥാനം - ജി ഒ എച്ച്എസ്എടത്തനാട്ടുകര പാലക്കാട്

രണ്ടാം സ്ഥാനം - ചെറുപുഷ്പം ജിഎച്ച്എസ്എസ് വടക്കാഞ്ചേരി പാലക്കാട്

മൂന്നാം സ്ഥാനം - എകെഎൻഎംഎംഎച്ച് സ്‌കൂൾ കാട്ടുകുളം പാലക്കാട്

 

ഒന്നാം സ്ഥാനം - എസ്എൻഡിപിഎച്ച്എസ്എസ് ചെന്നീർക്കര പത്തനംതിട്ട

രണ്ടാം സ്ഥാനം - നേതാജി ഹയർസെക്കൻഡറി സ്‌കൂൾ പ്രമാടം പത്തനംതിട്ട

മൂന്നാം സ്ഥാനം - സെന്റ് തോമസ് എച്ച്എസ് കടമ്പനാട് പത്തനംതിട്ട

 

ഒന്നാം സ്ഥാനം - മാതാ എച്ച് എസ് മണ്ണംപേട്ട തൃശ്ശൂർ

രണ്ടാം സ്ഥാനം - എച്ച്എസ്എസ് പനങ്ങാട് തൃശ്ശൂർ

മൂന്നാം സ്ഥാനം - സെന്റ് അഗസ്റ്റിൻസ് എച്ച്എസ് കുട്ടനെല്ലൂർ തൃശ്ശൂർ

 

ഒന്നാം സ്ഥാനം - ഗവ. എച്ച്എസ്എസ് വെഞ്ഞാറമൂട് തിരുവനന്തപുരം

രണ്ടാം സ്ഥാനം - ഗവ. മോഡൽ എച്ച്എസ്എസ് വെങ്ങാനൂർ തിരുവനന്തപുരം

മൂന്നാം സ്ഥാനം - പട്ടം സെന്റ് മേരീസ് എച്ച്എസ്എസ് തിരുവനന്തപുരം

 

ഒന്നാം സ്ഥാനം - ജിഎച്ച്എസ്എസ് ബീനാച്ചി വയനാട്

രണ്ടാം സ്ഥാനം - ജിഎച്ച്എസ്എസ് മീനങ്ങാടി വയനാട്

മൂന്നാം സ്ഥാനം - ജിഎച്ച്എസ്എസ് കുറുമ്പാല വയനാട്

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.