മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് : മാനന്തവാടിയിൽ വാടകവീട്ടില്‍ കുടുങ്ങിയവരെ മണ്ണുമാന്തിയന്ത്രം എത്തിച്ച് രക്ഷപ്പെടുത്തി
ശക്തമായ മഴയെത്തുടര്‍ന്ന് വെള്ളക്കെട്ട് ,വാടകവീട്ടില്‍ കുടുങ്ങിയ കുടുംബത്തെ രക്ഷപ്പെടുത്തി

മാനന്തവാടി : വയനാട് മാനന്തവാടി വള്ളിയൂര്‍ക്കാവിന് സമീപം വാടകവീട്ടില്‍ കുടുങ്ങിയ കുടുംബത്തെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് രക്ഷപ്പെടുത്തി. ശക്തമായ മഴയെത്തുടര്‍ന്ന് പ്രദേശത്ത് വെള്ളം കയറിയതോടെയാണ് കുടുംബം വീട്ടില്‍ കുടുങ്ങിയത്. കുടുംബാംഗങ്ങള്‍ക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ പറ്റാതയതോടെയാണ് ജെസിബി കൊണ്ടുവന്നത്.