ബാലുശ്ശേരിയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു : രണ്ടുപേർക്ക് പരിക്ക്
കരുമലയിൽ മാങ്ങയുമായി പോയ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു
കോഴിക്കോട്: ബാലുശ്ശേരി കരുമലയിൽ പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് മറിഞ്ഞു. മഞ്ചേരിയിൽ നിന്നും മാങ്ങയുമായി കണ്ണൂരിലേക്ക് പോകുകയായിരുന്ന പിക്കപ്പ് വാനാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.30-നായിരുന്നു സംഭവം.
മഞ്ചേരിയിൽ നിന്നും മാങ്ങയുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാൻ താമരശ്ശേരി കൊയിലാണ്ടി ഹൈവേയിൽ കരിമല വളവിൽ വെച്ച് നിയന്ത്രണം തെറ്റി വയലിലേക്ക് തലകീഴായി മറിയുകയായിരുന്നു. മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് റഷാദ് എന്നിവരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവർ വാനിൽ കുടുങ്ങി. ഇരുവരും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹൈവേ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി വാഹനത്തിന്റെ ഡോർ പൊളിച്ചാണ് ഇരുവരേയും പുറത്തെടുത്തത്. പിന്നീട്, ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്തുകയായിരുന്നു.