വിമുക്തഭടന്മാർക്കും ആശ്രിതർക്കും നിയമനാവസരം; ഡിസംബർ 10 വരെ അപേക്ഷിക്കാം

Nov 10, 2026
വിമുക്തഭടന്മാർക്കും ആശ്രിതർക്കും  നിയമനാവസരം; ഡിസംബർ 10 വരെ അപേക്ഷിക്കാം

കേരളത്തിലെ കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 2027 ജനുവരി മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ പ്രതീക്ഷിക്കുന്ന സെക്യൂരിറ്റി ഗാർഡ്, സെക്യൂരിറ്റി സൂപ്പർവൈസർ തുടങ്ങിയ തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പുനരധിവാസ പദ്ധതിയുടെ ഭാഗമായി കെക്സ്കോണിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിമുക്തഭടന്മാർക്കും അവരുടെ ആശ്രിതർക്കുമാണ് അവസരം. താൽപര്യമുള്ളവർക്ക് ഡിസംബർ 10 വൈകിട്ട് അഞ്ചുവരെ www.kexcon.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് കെക്സ്കോൺ, ടി.സി. 25/838, വിമൽ മന്ദിർ, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട് പി.ഒ., തിരുവനന്തപുരം – 695014 എന്ന വിലാസത്തിലോ 0471-2320771 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടാം.