ഡ്രൈവര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം
വേങ്ങര ഗ്രാമ പഞ്ചായത്തിലെ ഹരിത കര്‍മസേനയുടെ വാഹനത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ഡ്രൈവര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം നവംബര്‍ 12ന് രാവിലെ 10-ന് പഞ്ചായത്ത് ഹാളില്‍ നടക്കും. സാധുവായ ഹെവി അല്ലെങ്കില്‍ ലൈറ്റ് മോട്ടോര്‍ വാഹന ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഡ്രൈവിങില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. ഫോണ്‍-04942-450226.


