അപേക്ഷകൾ ക്ഷണിച്ചു

Jan 3, 2026
അപേക്ഷകൾ ക്ഷണിച്ചു

10 വർഷത്തിലധികം മൃഗസംരക്ഷണ വകുപ്പിൽ പ്രവൃത്തി പരിചയമുള്ളതും 2 വർഷത്തിലധികം കൺസൾട്ടന്റായി പ്രവർത്തിച്ചു പരിചയമുള്ളതും കർഷകർക്കായി ബാങ്ക് മുഖേന ധനസഹായം ലഭിക്കുന്നതിന് പ്രോജക്ടുകൾ തയ്യാറാക്കി പരിചയമുള്ളതും ആയ രജിസ്റ്റേർഡ് വെറ്ററിനറി ബിരുദധാരികൾക്ക് കൺസൾട്ടന്റായി സംരംഭകത്വ വികസന സെല്ലിലേക്ക് എംപാനൽ ചെയ്യുന്നതിന് അപേക്ഷകൾ സമർപ്പിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന കൺസൾട്ടന്റുകൾ കർഷകർക്കും പുതു സംരംഭകർക്കും ആവശ്യമുള്ള പ്രോജക്ടുകളും ഫീസിബിളിറ്റി റിപ്പോർട്ടുകളും തയാറാക്കി നൽകണൺ. അപേക്ഷകൾ ബയോഡാറ്റയോടൊപ്പം [email protected] എന്ന മെയിലിലേക്കു ജനുവരി 10 നകം അയയ്ക്കണം.