ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

എറണാകുളം ജില്ലാ പ്ലാനിങ് ഓഫീസിൽ ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കരാർ അടിസ്ഥാനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നതിനായി സെപ്റ്റംബർ 19ന് അഭിമുഖം നടത്തും പ്ലസ് ടു, മലയാളം ടൈപ്പിംഗ് (ലോവർ ), ഇംഗ്ലീഷ് ടൈപ്പിംഗ് (ഹയർ ) എന്നീ വിദ്യാഭ്യാസ യോഗ്യതയും കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ്, ഗ്രാഫിക് ഡിസൈനിങ്, ലേഔട്ട്, ഫോട്ടോഷോപ്പ് എന്നിവയിൽ പ്രവർത്തി പരിചയവും ഉള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർത്ഥികൾ അന്നേദിവസം അസ്സൽ രേഖകൾ സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിൽ ഉള്ള ജില്ലാ പ്ലാനിങ് ഓഫീസിൽ ഹാജരാകേണ്ടതാണ്.