ആലുവ പോസ്റ്റ് മെട്രിക് ബോയ്‌സ് ഹോസ്റ്റലിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

Nov 10, 2026
ആലുവ പോസ്റ്റ് മെട്രിക് ബോയ്‌സ് ഹോസ്റ്റലിൽ വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

പട്ടികജാതി വികസന വകുപ്പിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തനം ആരംഭിക്കുന്ന ആലുവ പോസ്റ്റ് മെട്രിക് ബോയ്‌സ് ഹോസ്റ്റലിൽ സ്റ്റുവാർഡ്, കുക്ക്, വാച്ച്മാൻ, ഫുൾ ടൈം സ്വീപ്പർ, മെസ്സ് ബോയ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യതയുള്ള പുരുഷ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 01/10/2026-ന് 50 വയസ്സ് അധികരിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷയും ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലുകളും പകർപ്പുകളും സഹിതം കാക്കനാട് സിവിൽ സ്റ്റേഷനിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ട് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. സ്റ്റുവാർഡ് (1 ഒഴിവ് - യോഗ്യത: എസ്.എസ്.എൽ.സി, കമ്പ്യൂട്ടർ പരിജ്ഞാനം, റസ്റ്റോറന്റ് & കൗണ്ടർ സർവീസിൽ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുമുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം), കുക്ക് (2 ഒഴിവുകൾ - യോഗ്യത: എസ്.എസ്.എൽ.സി, ഗവ. അംഗീകൃത ഫുഡ് ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് ഇൻ ഫുഡ് പ്രൊഡക്ഷൻ) എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 12-11-2026 ന് രാവിലെ 11 മണിക്കും, വാച്ച്മാൻ (1 ഒഴിവ് - യോഗ്യത: ഏഴാം ക്ലാസ്), ഫുൾ ടൈം സ്വീപ്പർ (1 ഒഴിവ് - യോഗ്യത: നാലാം ക്ലാസ്), മെസ് ബോയ് (1 ഒഴിവ് - യോഗ്യത: നാലാം ക്ലാസ്) എന്നീ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച 13-11-2026 ന് രാവിലെ 11 മണിക്കും നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0484-2422256 എന്ന നമ്പറിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.