അപേക്ഷ ക്ഷണിച്ചു

Oct 1, 2026
അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തിൽ ട്രെയിനികളെ തിരഞ്ഞെടുക്കുന്നതിന് ഒക്ടോബർ 16 ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ വാക്-ഇൻ ഇൻ്റർവ്യൂ നടത്തുന്നു. താൽപര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം എറണാകുളം ജനറൽ ഹോസ്‌പിറ്റലിലെ ജില്ലാ മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നേരിട്ട് എത്തിച്ചേരണം. കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിംഗ് / ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ, ബി ടെക്, എം ടെക്ക്, എം സി എ എന്നിവയാണ് യോഗ്യത. ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഹോസ്പിറ്റൽ മാനേജ്‌മെൻ്റ്, സോഫ്റ്റ് വെയർ ആൻഡ് ഇംപ്ലിമെൻ്റേഷൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം. പ്രതിമാസ വേതനം പതിനായിരം രൂപ. അപേക്ഷകർ ബന്ധപ്പെട്ട ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ഒക്ടോബർ 14 ന് മുൻപായി [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്‌ക്കേണ്ടതാണ്. കാലാവധി: ആറ് മാസം. പ്രായപരിധി: 18 മുതൽ 35 വരെ. ഫോൺ: 9495998970